Sunday, 18 October 2015
ശബരിമല തീവെപ്പ്: മലയാളികളിൽ നിന്ന് മറച്ചുവെച്ച മതേതര മതഭ്രാന്ത്
ന്യൂനപക്ഷ ആരാധനാലയങ്ങളുടെ ചില്ലുടഞ്ഞാൽപ്പോലും ആഗോള വാർത്തയാകുമ്പോൾ ഭാരതത്തിലെ പ്രധാന ഹൈന്ദവതീർത്ഥാടന കേന്ദ്രമായ ശബരിമലയിലെ ക്ഷേത്രം തീവെച്ച് നശിപ്പിക്കാൻ നടന്ന മത ഗൂഢാലോചന 65 വർഷം കഴിഞ്ഞിട്ടും പുറത്തു വരാത്തതെന്തുകൊണ്ട്? ഇതേക്കുറിച്ച് അന്വേഷിച്ച കെ.കേശവമേനോൻ കമ്മീഷന്റെ കണ്ടെത്തലുകൾ മാധ്യമങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിച്ചതെന്തിന്?
ഹിന്ദു സമൂഹത്തെ തകർക്കാൻ നടത്തിയ ഈ മത ഗൂഢാലോചനയുടെ കാണാപ്പുറങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനം "നാഷണലിസ്റ്റ് തിങ്കേഴ്സ് ' പ്രസിദ്ധീകരിക്കുന്നു.
-------------------------------------------------------------------
ആര്‍ . ബി . സത്യ പ്രകാശ്
"കൂലിക്കാരെ കാറ്റില്‍ കയറി നായാടുവാന്‍ അവര്‍ നിയോഗിച്ചു.പിന്നീട് മുതലാളിമാരും അയാളും നിലയ്ക്കല്‍ അവര്‍ ഉണ്ടായിരുന്നുവെന്നൌ അവര്‍ വിശ്വസിച്ചിരുന്ന ഒരു പള്ളി അന്വേഷിച്ചു പോയി.ഒരു അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങളൊന്നും അവര്‍ കണ്ടില്ല. നേരെമറിച്ച് രണ്ടു മൂന്ന്‍ ക്ഷേത്രങ്ങളുടെ ആവാഷിഷ്ടമാണ് അവര്‍ കണ്ടത്. തിരുവിതാം കൂറിന്റെ ഈ ചരിത്ര ദശയില്‍, ഈ മുതലാളിമാര്‍ ശബരിമലയ്ക്കുള്ള പാതയില്‍ ഒരു പള്ളിയെ പറ്റി അന്വേഷിക്കുന്നതും ആശ്ചര്യജനകമായിരിക്കുന്നു. ഒന്നുകില്‍ ഏതെങ്കിലും തെളിവുമൂലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നു എന്നു സ്ഥാപിച്ചു, അതിനെ പുനരുദ്ധരിക്കാനോ ഒരു പുതിയ പള്ളി നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചോ ആയിരുന്നിരിക്കാം ഈ ഉദ്യമം.
ഭക്തിയോടുകൂടി ശബരിമല സന്ദര്‍ശനര്‍ഥം പോകുന്ന അധ:സ്ഥിത ഹിന്ദുക്കളുടെ സംഖ്യാ വര്‍ദ്ധന കണ്ടു തടുത്തില്ലെങ്കില്‍ നിശ്ചയമായും ഇത് താണജാതി ഹൈന്ദ്വരുടെ ഇടയില്‍ നിന്നുമുള്ള ക്രിസ്തുമത പരിവര്‍ത്തനപ്രസ്ഥാനത്തിന് വിഘാതം സംഭവിക്കാവുന്ന ഒരു സംഭവ വികസമാകുമെന്ന് കുറെക്കാലമായി ക്രിസ്ത്യാനികള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട
ഇന്ന് കേരള ജനതയില്‍ നിന്നും പൂര്‍ണ്ണമായി മറച്ചു വെച്ച 1950-ഇല്‍ ശബരിമല ക്ഷേത്രം തീവെച്ചു പൂര്‍ണ്ണമായി നശിപ്പിക്കുകയും അയ്യപ്പമൂര്‍ത്തിയെ തള്ളി ഉടക്കുകയും ചെയ്ത തീവ്രവാദ പ്രവര്‍ത്തത്തെ കുറീച് കെ കേശവമേനോന്‍ വിശദമായി അന്വേഷണം നടത്തി ഗവര്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചെറിയോരു പരാമര്‍ശമാണ് മുകളില്‍ കൊടുത്തത്.
ഏഴു വര്‍ഷക്കാലമാണ് കൊങ്ഗ്രെസ്സ്-പി എസ്സ് പി ഗവര്‍മെന്റുകള്‍ കേശവമേനോന്‍ റിപ്പോര്‍ട് പൂഴ്ത്തി വെച്ചത്.ഈ റിപ്പോര്‍ട് പരസ്യപ്പെടുത്തുമെന്നും അതിലെ കുറ്റവാളികളെയും ഗൂഡാലോചനയില്‍ പങ്ക് ചേര്‍ന്ന തിരുമേനിമാരെ ജനസമക്ഷം തുറന്നു കാട്ടുമെന്നും വ്യാജ വാഗ്ദാനം ചെയ്താന് " ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം" അധികാരത്തില്‍ വന്നത്. അന്ന് നായാടി മുതല്‍ നമ്പൂരി വരെയുള്ള വിഭാഗങ്ങളിലെ അമര്‍ഷവും, ആ അമര്‍ശത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഹിന്ദു ബോധവും മുഴുവനായും തങ്ങളുടെ വരുത്തിയിലാക്കുക യായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. അന്ന് മുതല്‍ ഇന്നുവരെ ഈ വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജല്‍പ്പനങ്ങളുടെ അധീനതയില്‍ അവരെ വിശ്വസിച്ചു ജീവിക്കുന്നു എന്നുള്ളതാണ് സത്യം.
ശബരിമലയെ പൂര്‍ണ്ണമായി തീവെച്ചു നശിപ്പിക്കുക മാത്രമല്ല, ഇവിടെ ഹിന്ദുബോധം ഒരിയ്ക്കലും ഉയര്‍ന്നു വരരുതു എന്നു ക്രിസ്തീയ മേളദക്ഷ്യന്‍മാര്‍ തീരുമാനിച്ചിരുന്നു, അത് ത്തന്നെയാണ് ഈ റിപ്പോര്‍ട് നിയമസഭയില്‍ മേശപ്പുറത്ത് വെച്ചതും അതുപോലെ പിന്‍ വലിക്കാന്‍ ഹേതുമായതും. ഈ റിപ്പോര്‍ട് കൊങ്ഗ്രെസ്സ് ഭരണകൂടം പൂഴ്ത്തിയെങ്കില്‍, റിപ്പോര്‍ട് കളവ് പോയെങ്കില്‍, റിപ്പോര്‍ടിന്‍ മേല്‍ നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല എങ്കില്‍, ക്രിസ്തീയ സഭകളുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നു എന്നു നാം ഓര്‍ക്കേണ്ടതുണ്ട്. ഹിന്ദുവിന്റെ വിശ്വാസ ജീവിത പ്രമാണങ്ങല്‍ ബ്രിടീഷ് ഭരണകാലത്ത് മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഭാരതത്തിലും തങ്ങള്‍ ത്തന്നെയാണ് നിയന്ത്രിക്കേണ്ടത് എന്നുള്ള ദാര്‍ഷ്ട്യവും അധികാരവും സഭകള്‍ക്കുണ്ട് എന്നുള്ളതില്‍ രണ്ടഭിപ്രായം ഈ റിപ്പോര്‍ട് വായിച്ചവര്‍ക്കോ, അതിനു ശേഷം അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതി പരിശോധിക്കുമ്പോഴോ ഏതൊരു വ്യക്തിക്കും ഉണ്ടാവില്ല
"വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു, തലയും ഇടതു കൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു, വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള്‍ കാണാനുണ്ടായിരുന്നു." തികച്ചും പൈശാചികമായ ഈ വിഗ്രഹഭംജക രീതി നാം ക്രിസ്തുമതത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ക്രിസ്തുമതം നടത്തിയ വിഗ്രഹാരാധകരുടെ വേട്ടയാടലിന്റെ ചരിത്രത്തില്‍ വായിച്ചതാണെങ്കില്‍, ഇത് നമ്മുടെ സ്വന്തം കേരളത്തിലെ ഹിന്ദുക്കള്‍ കണ്ണിലുണ്ണിയെ പോലെ സ്നേഹിക്കുന്ന അയ്യപ്പ വിഗ്രഹത്തെ ഇവിടത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഹുങ്കില്‍ എല്ലാ തെമ്മാടി ത്തരങ്ങളും കാട്ടിയ വിഭാഗം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ശബരിമലയില്‍ ചെയ്ത ഭീകര പ്രവര്‍ത്തനത്തിന്റെ ചെറിയോരു ഭാഗമാണ്.
എന്തുകൊണ്ട് ശബരിമല?
“ഹൈന്ദവഐക്യത്തിന്റെ പ്രതീകമായി എല്ലാ ജാതിക്കാരിലും വിഭാഗക്കാരിലും പെട്ട അനേകായിരം ജനങ്ങളെ ആകര്‍ഷിക്കുന്ന, അയിത്തക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കുന്നതിന് എത്രയോ കാലങ്ങള്‍ക്ക് മുന്പ് തന്നെ ഈ പുരാതന ക്ഷേത്രം ഇന്ത്യക്കാകമാനം മാര്‍ഗ ദര്ശനം നല്‍കുന്ന ദീപമായി പരിലസിച്ചിരുന്നു. ഈ ക്ഷേത്രത്തില്‍ ബ്രാഹ്മണനും പുലയനും തോളോട് തോളുരുമിക്കൊണ്ട് പ്രാര്‍ഥന നടത്തുന്നു”.
" ഹിന്ദുക്കളുടെ സാമ്പത്തിക അധപതനം, ക്രിസ്ത്യാനികളുടെ മെച്ചമായ ധനസ്ഥിതി, താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പരിതസ്ഥിതി, ഇവയെല്ലാം ശരിയായാലും അല്ലെങ്കിലും ഹിന്ദുക്കളുടെ കണ്ണു തുറപ്പിക്കയും എസ് എന്‍ ഡി പി എന്‍ എസ്സ് എസ്സ് എന്നീ സംഘടനകളുടെ യോജിപ്പ് മൂലം എല്ലാ ഹിന്ദുക്കളെയും യോജിപ്പിക്കുന്നതിനായി രാഷ്ട്രീയമോ അല്ലാതെയോ ഉള്ള ഒരു യത്നം ആര്‍ംഭിക്കയും അതിന്റെ ഫലമായി ഗണ്യമായിട്ടില്ലെങ്കിലും സാധാരണക്കാരായ ക്രിസ്ത്യാനികളുടെ മനസ്സില്‍ പരിഭ്രാന്തിയും നിരാശയും ജനിക്കയും അത് ഒരു പക്ഷേ ക്രിസ്ത്യാനികളുടെ വകയായുള്ള പത്രങ്ങളില്‍ ( ഇവിടെ സൂചിപ്പിച്ചത് മനോരമയും ദീപികയും ആയിരിക്കണം) ശക്തിയായ പ്രചരണത്തിനും ഹിന്ദുക്കളുടെ പത്രങ്ങളില്‍ എതിര്‍പ്രചാരണത്തിനും ഇടം നല്കുകയും ചെയ്തു. ഈ പശ്ചാത്തത്തില്‍ ധാരാളം ഭകത ജനങ്ങള്‍ വരുന്നു കൂടുന്ന ക്ഷേത്രം, ഹിന്ദുക്കളുടെ ഐക്യത്തെ പ്രദര്‍ശിപ്പിക്ക ഒരു ശക്തിയായും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയായും തീര്‍ന്ന്"
ക്ഷേത്രത്തിന്റെ ഈ നില, ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ തടയുന്നതിന് വേണ്ടി ഹിന്ദു നേതാക്കന്മാര്‍ വ്യാപകമായ് ഉപയോഗിച്ച്.
കവിയൂരിലെ "ഘര്‍ വാപ്പസി" : "രാഷ്ട്രീയമായാലും മതപരമായാലും എന്തായാലും എന്‍എസ്‌എസ് എസ്‌എന്‍ഡിപി സംഘടനകളുടെ ഒത്തുചേരല്‍ ഹൈന്ദവര്‍ ഭാവിയില്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കുന്ന ചിത്രമാണ് ഹിന്ദുക്കള്‍ക്ക് നല്കിയത്.1125 തുലാമാസത്തില്‍ കവിയൂര്‍ വെച്ചു താഴ്ന്ന ജാതിക്കാരായ ക്രിസ്ത്യാനികളെ വമ്പിച്ച തോതില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. തല്‍പര കക്ഷികള്‍ വീണ്ടും ഇതില്‍ നിന്നും മുതലെടുക്കുകയും അതിനെ സംബന്ധിച്ചു പത്രങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മതഭ്രാന്തരായ ക്രിസ്ത്യാനികളെ കവിയൂറെ ഈ മതപരിവര്‍ത്തനം പ്രകോപിച്ചിരിക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല"
" ക്രിസ്ത്യാനികള്‍ സാധാരണ ഏത് ഹിന്ദു വിഭാഗതില്‍ നിന്നാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് ഈ രാജ്യത്തെ മതപരിവര്‍ത്തനത്തെ പറ്റി പടിക്കുന്നവര്‍ക്ക് ബോദ്ധ്യമാകും. ഹിന്ദ് സമുദായത്തിലെ താഴ്ന്ന പടികളില്‍ നില്‍ക്കുന്നവരില്‍ നിന്നാണ് മുഖ്യമായും മതപരിവര്‍ത്തനം നടക്കുന്നതു. ശബരിമല ക്ഷേത്രം അപ്രകാരമുള്ള അനേകായിരം ഹിന്ദുക്കളെ അവിടെക്കു ആകര്‍ഷിക്കുന്നു. ഈ വീക്ഷണ കോണില്‍ നോക്കിയാല്‍ ഈ പ്രതിഷ്ഠയും ക്ഷേത്രവും താണജാതിക്കാരായ ഹിന്ദുക്കളുടെ മത പരിവര്‍ത്തനത്തില്‍ സ്ഥിരമായി പ്രതിബന്ധമായി നിന്നു എന്ന നിഗമനത്തില്‍ എത്തുന്നത് യുക്ത്യാനുസൃതമായിരിക്കും..
ഹിന്ദു മണ്ഡല കണ്‍വെന്‍ഷന്‍: "ശബരിമലയിലെ തീപിടുത്തവും കൊല്ലത്തെ ഹിന്ദു മഹാമണ്ഡല രൂപീകരണവും ഏതാണ്ട് ഒരേ സമയത്ത് തന്നെയായിരുന്നു എന്നുള്ളത് ഒരു സുപ്രദാനമായ സംഗതിയായിരുന്നു. ഹിന്ദു സമുദായത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളായ നായന്മാരും ഈഴവന്മാരും തമ്മിലും ഹിന്ദുക്കളിലെ മറ്റ് വിഭാഗങ്ങളുമായും യോജിക്കുന്നതിന് തീരുമാനമെടുത്ത ഹിന്ദു മഹാമണ്ഡല കണ്‍വെസ്നാന്‍ നടന്നത് 1950 ഇല്‍ ഇടവ മാസത്തില്‍ തന്നെയായിരുന്നു
"
കേസ് വഴി തിരിച്ചു വിട്ടു: " ആദ്യാന്വേഷണഡയറി പോലും ലഭിച്ചില്ല. 1950 സെപ്റ്റ് 8 നു മാത്രമാണു എന്നെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചത്. അതുവരെ നടത്തിയ കുറ്റാന്വേഷണത്തിന്റെ കേസ് ഡയറി കാണാന്‍ എനിക്കു സൌകര്യം ലഭിച്ചിരുന്നില്ല. മുന്പ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍മാര്‍ കുഞ്ഞുപാപ്പനെയും അയാളുടെ സംഘത്തില്‍ പെട്ട മറ്റ് ചിലരെയും കണ്ടു സംഭാഷണം നടത്തിയിരുന്നു. ഈ കേസില്‍ അവര്‍ക്ക് പങ്കില്ല എന്നായിരുന്നു തോന്നിയത്. കേസ് പരിശോദിച്ചതില്‍ ആ സംഘത്തെ വിട്ടു കളഞ്ഞതായിട്ടാണ് ഞാന്‍ കണ്ടത്"
ഈ കാലഘട്ടങ്ങളില്‍ ( ആയിരത്തി തൊള്ളായിരത്തി അന്‍പത് മുതല്‍ അന്‍പത്തി ഏഴു വരെ) നിയമ സഭകളില്‍ ( ട്രാവങ്കൂരും കേരളയും) ശബരിമല വിഷയത്തില്‍ യാതൊരു വിധ ചര്‍ച്ചകളും കാര്യമായി നടന്നില്ല എന്നുള്ളതാണ് നിയമസഭാ രേഖകള്‍ തെളിയിക്കുന്നത്. ഇതയും പ്രധാന പെട്ട വിഷയം സഭ നടപടി നിര്‍ത്തിവെച്ചു ചര്ച്ച ചെയ്യുന്നതിന് പകരം, വഴിപാടു പോലെ ഒറ്റ ചോദ്യങ്ങളിലും ഉത്തരങ്ങളിലും അവസാനിച്ചിരുന്നു. പ്രതികളെ കുറീച് ചോദിക്കുമ്പോള്‍ അവിടെയും ഇവിടെയും തൊടാത്ത ഉത്തരങ്ങളും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളെ കുറീച് ചോദിക്കുമ്പോള്‍ അതിനെ കുറീച് പറയാന്‍ സാധിക്കില്ല എന്നുള്ള ക്ലീഷേകളും മാത്രമാണു നിയമസഭയില്‍ നടന്ന “ചര്‍ച്ചക്‍ല്‍” അത് മാത്രമല്ല,ഈ റിപ്പോര്‍ട് സഭയില്‍ വച്ച് ചര്ച്ച ചെയ്യുമെന്നും പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും കേരളം മുഴുവനും പ്രചരിപ്പിച്ചു വോട്ട് വാങ്ങിയ കമ്മ്യൂന്‍സിറ്റ് പാര്‍ട്ടിയുടെ മുഖ്യന്‍ ആയ ഇഎംഎസ് എന്റെ ദാര്‍ഷ്ട്യം നിറഞ്ഞ മറുപടിയും നമുക്ക് നിയംസഭ രേഖകളില്‍ നമുക്ക് കാണാവുന്നതാണ്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് സഭയും രണ്ടു മുന്നണികളും തമ്മില്‍ ഉള്ള അവിശുദ്ധ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും മറിച്ച് ബ്രിടീഷുകാരില്‍ തുടങ്ങി ഇന്ന് വര്‍ത്തമാന കേരളത്തിലും ഈ ബന്ധം തുടരുകയാണ് എന്നുമാണ്. ഈ ചൂഷണത്തിനെതിരെ ഇവിടത്തെ അടിസ്ഥാന ജനത ഒന്നിക്കേണ്ടതുണ്ട്.
ചുരുക്കി പറഞ്ഞാല്‍, ശബരിമലയുടെ പ്രഭാവവും ഹിന്ദുക്കളുടെ ഐക്യവും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ സുഖലോലുപരായി ജീവിച്ചിരുന്ന, ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമികള്‍ ഒക്കെയും തങ്ങളുടെ വരുതിയില്‍ വച്ച “തിരുമേനിമാര്‍ക്ക്” കണ്ണിലെ കരാടായിരുന്നു എന്നു വേണം അനുമാനിക്കാന്‍, ഇന്നും ശബരിമലയുടെ വൈകൃത വല്‍ക്കരണത്തിനും ഹിന്ദു ജനതയുടെ ഐക്യത്തിന് എതിരെയും മത പരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെതിരെയും
( note : ഇന്‍വെര്‍ട്ടര്‍ കോമയില്‍ ഉള്ളത് കമ്മീഷന്റെ റിപോര്‍ട്ട് ആണ്. ആല്‍ബത്തില്‍ ഉള്ള വെള്ള ബാക് ഗ്രൌണ്ടില്‍ ഉള്ള ചിത്രങള്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയും മഞ്ഞ നിറത്തില്‍ ഉള്ളത് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുമാണ്. ശബരിമ്ല തീവെപ്പും അതുമായി ബന്ധപ്പെട്ടു എന്റെ വ്യക്തിപരമായ നിഗമനങ്ങളും പ്രത്യേകം എഴുതാനും ആഗ്രഹിക്കുന്നു,)
Subscribe to:
Post Comments
(
Atom
)








































No comments :
Post a Comment