Featured Posts

Sports

Games

Thursday 24 December 2015

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമ്മളനം: സെമിനാര്‍ പരമ്പര ജനുവരി 5 മുതല്‍

No comments :
കോഴിക്കോട്: ഭാരതീയവിചാരകേന്ദ്രത്തിന്റെ 33-ാം വാര്‍ഷിക സമ്മേളനം 2016 ജനുവരി 22,23,24 തിയ്യതികളില്‍ കോഴിക്കോട് തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കും. കേരള നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. മലബാര്‍ വികസനത്തിന്റെ സാദ്ധ്യതകളും പ്രശ്‌നങ്ങളും, സാമൂഹ്യനീതിയും ജനാധിപത്യവും അംബേദ്കര്‍ കാഴ്ചപ്പാടില്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി വിവിധവിഷയങ്ങളിലായി സെമിനാറുകള്‍ നടക്കും. ജനുവരി 5 ന് ശിക്ഷക്‌സദനില്‍ വിദ്യാഭ്യാസവിചാരസഭ നടക്കും. ടി. എ. നാരായണന്‍, ഡോ. എന്‍.ആര്‍ മധു, പ്രൊഫ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, ഡോ. ഗോപി പുതുക്കോട് എന്നിവര്‍ പങ്കെടുക്കും.
സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 9 ന് യുവ സംഗമം നടക്കും. പി.വത്സല, കേന്ദ്രസര്‍വകലാശാല അസോ. പ്രൊഫസര്‍ അമൃത്.ജി. കുമാര്‍,കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
ജനുവരി 9 ന് ഓര്‍ക്കാട്ടേരിയിലും ജനുവരി 17 ന് വടകരയിലും അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കൊയിലാണ്ടിയില്‍ നവോത്ഥാന ചരിത്രം വസ്തുതകളും വ്യാഖ്യാനങ്ങളും എന്ന വിഷയത്തില്‍ ജനുവരി 14 ന് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സെമിനാര്‍ നടക്കും.ജനുവരി 10 ന് ബാലുശ്ശേരി പഞ്ചായത്ത് ഹാളില്‍ 1921 പാഠവും പൊരുളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടക്കും.
വര്‍ഗ്ഗീയപരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സമൂഹത്തില്‍ ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെട്ടു. അമാനവിക സംഗമം എന്ന പേരില്‍ കോഴിക്കോട് നടന്ന കൂട്ടായ്മയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അതിഗൗരവമായി പരിഗണിക്കണം. ആഭാസകരമായ പ്രയോഗങ്ങള്‍ ഉയര്‍ത്തിയവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. നവസമരങ്ങള്‍ എന്ന പേരില്‍ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെറും കുറ്റകൃത്യങ്ങള്‍ മാത്രമല്ല, മറിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടിയാണ്. ഇതനുസരിച്ച പ്രചാരണങ്ങളാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷം മറ്റൊരു തരത്തില്‍ നടത്തികൊണ്ടിരിക്കുന്നത്.
ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അമാനവികസംഗമത്തില്‍ അശ്ലീല പ്രയോഗത്തിലൂടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. സി. മഹേഷ്. രാധാഅയ്യര്‍ ഉത്തരമേഖലാ സംഘടനാകാര്യദര്‍ശി ഇ.സി. അനന്തകൃഷ്ണന്‍ കെ. രാധാമാധവന്‍ എന്നിവര്‍ പങ്കെടുത്തു.

Sunday 22 November 2015

ടിപ്പുവിന്റെ തനിനിറം

1 comment :



ഉത്തരകേരളത്തിന്റെ സമാധാനപൂര്‍ണ്ണമായ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തെ കശക്കിയെറിഞ്ഞ വന്‍ സുനാമിയായിരുന്നു 1766 മുതല്‍ 1793 വരെയുള്ള 27 വര്‍ഷത്തെ മൈസൂര്‍ രാജാക്കന്മാരുടെ പടയോട്ടം. ഒരു ഭൂപ്രദേശത്തിന്റെ സാമ്പത്തിക തകര്‍ച്ച മാത്രമല്ല ജനസംഖ്യാ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതിനും പില്‍ക്കാലത്തെ 1921-ലെ മാപ്പിള ലഹളയ്ക്കും പാക്കിസ്ഥാന്റെ ഭാഗമായി മാറാനുള്ള മാപ്പിളസ്ഥാന്‍ വാദത്തിനും ഇന്ന് തലപൊക്കുന്ന മലബാര്‍ വിമോചനവാദത്തിനുമൊക്കെ കാരണമായത് ടിപ്പുവിന്റെയും അതിനുമുമ്പ് ഹൈദറിന്റെയും നേതൃത്വത്തില്‍ നടന്ന പടയോട്ടമാണ്. ടിപ്പുവിനെ മാപ്പിളലഹളയുടെ ഗുരു എന്നാണ് കെ.മാധവന്‍നായര്‍ ‘1921-ലെ മാപ്പിള ലഹള’യില്‍ വിശേഷിപ്പിച്ചത്. ടിപ്പു നടത്തിയ കൂട്ടമതംമാറ്റത്തെ വെള്ളപൂശി അദ്ദേഹത്തെ മതേതരനാക്കി ഉത്തരകേരള വികസനത്തിന്റെ  കാരണക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം വരാനിരിക്കുന്ന മലബാര്‍ സംസ്ഥാനവാദമാണെന്നതില്‍ സംശയമില്ല. മലബാറില്‍ ടിപ്പു ഒഴുക്കിയ രക്തപ്പുഴ അവസാനിക്കുന്നില്ല എന്ന സൂചനയും അതിലുണ്ട്.
കേരളത്തിലേക്ക് കച്ചവടക്കാരായി വരുകയും ഇവിടുത്തെ ജനങ്ങളുമായി സഹവര്‍ത്തിത്വത്തോടെ കഴിയുകയും ചെയ്ത മുസ്ലിങ്ങളുടെ പാരമ്പര്യമല്ല ടിപ്പുവിനും ഹൈദരാലിക്കുമുണ്ടായിരുന്നതെന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ പറയുന്നു. കടന്നാക്രമിക്കുന്ന സ്ഥലത്തെ ജനങ്ങളെ കൊന്നുതള്ളുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ബാക്കിയുള്ളവരെ അടിമകളാക്കി വില്‍ക്കുകയും സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിക്കുകയും കൊണ്ടുപോകാന്‍ പറ്റാത്തത് തീയിട്ട് നശിപ്പിക്കുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചശേഷം വിഗ്രഹങ്ങള്‍ അടിച്ചുടച്ച് തകര്‍ത്തുതരിപ്പണമാക്കുകയും പറ്റുന്നത്ര പേരെ മതംമാറ്റുകയും ചെയ്യുന്ന മുഗള പാരമ്പര്യമായിരുന്നു ടിപ്പുവിന്റേത്. ദൈവം ബാബറുടെ രൂപത്തില്‍ യമനെ ഭൂമിയിലേക്കയച്ചു എന്ന് സിക്ക് മതസ്ഥാപകനായ ഗുരുനാനാക് ബാബറുടെ പടയോട്ടത്തെ വിശേഷിപ്പിച്ചത് ടിപ്പുവിന്റെയും ഹൈദറുടെയും കാര്യത്തിലും തീര്‍ത്തും ശരിയാണ്. മൈസൂറില്‍ താമസമാക്കിയ പഞ്ചാബി മുസ്ലിമിന്റെ മകനായ ഹൈദറില്‍ നിന്നു ഇത്തരം സംസ്‌കാരം ഉണ്ടായില്ലെങ്കിലേ അതിശയിക്കാനുള്ളൂ. മുഗള ഭരണാധികാരികളെപ്പോലെ, കീഴടക്കിയ സ്ഥലങ്ങളിലുള്ളവരെപ്പോലും  ടിപ്പു മതംമാറ്റിയിരുന്നു.
മംഗലാപുരത്തെ ജലാലാബാദും കണ്ണൂരിനെ കുശാനബാദും കോഴിക്കോടിനെ ഇസ്ലാമാബാദും ബേപ്പൂരിനെ സുല്‍ത്താന്‍ പട്ടണം അഥവാ ഫറൂഖിയുമാക്കി മാറ്റി. ടിപ്പുവിനുശേഷം ജനങ്ങള്‍ പഴയപേര് തന്നെ അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഗസ്‌നിയുടെയും നാദിര്‍ഷായുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും തെക്കന്‍ പ്രതിരൂപമായിരുന്നു ഹൈദറും ടിപ്പുവും. വടക്കുംകൂര്‍ രാജരാജവര്‍മ്മ കേരള സംസ്‌കൃതസാഹിത്യ ചരിത്രത്തില്‍ പറയുന്നു: ”മലബാറില്‍ ടിപ്പുവിന്റെ ആക്രമണങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു വരുത്തിവച്ച നാശങ്ങള്‍ക്ക് കണക്കില്ല. ദേവാലയങ്ങള്‍ക്ക് തീവെക്കുകയും ബിംബങ്ങള്‍ തകര്‍ക്കുകയും അവയുടെ മുകളില്‍ വെച്ചു പശുക്കളെ അറുക്കുകയും ടിപ്പുവിന്റെയും അനുചരന്മാരുടെയും വിനോദങ്ങളായിരുന്നു.
തളിപ്പറമ്പ് ക്ഷേത്രത്തിനും തൃച്ചംബരം ക്ഷേത്രത്തിനും ടിപ്പുവരുത്തിവെച്ച നാശത്തിന്റെ സ്മരണ തന്നെ ഹൃദയവേദനയുണ്ടാക്കുന്നു. ഈ നവരാവണന്‍ നിമിത്തം മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നേരിട്ട നാശത്തില്‍ നിന്ന് ഇനിയും നിശ്ശേഷം മുക്തമായിട്ടില്ല.” കോഴിക്കോടിന്റെ ചരിത്രത്തില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്തെ, ”ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന പീഡനം ലോകത്തിലൊരിടത്തുമുണ്ടാകാത്തവിധം അത്രയധികം ഭയാനകമായിരുന്നു” എന്ന് കോഴിക്കോടിന്റെ ചരിത്രകാരനായ കെ.വി. കൃഷ്ണയ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (1955 ഡിസംബര്‍, 25) എഴുതി-”കോഴിക്കോട് അന്ന് ബ്രാഹ്മണരുടെ കേന്ദ്രം. ആ നഗരിയില്‍ അന്ന് 7000-ല്‍ പരം ഭവനങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ 2000ല്‍ ശിഷ്ടവും ടിപ്പുവിന്റെ ആക്രമണത്തില്‍ നശിച്ചു. സുല്‍ത്താന്‍ സ്ത്രീകളെയും കുട്ടികളെയും കൂടി വിട്ടില്ല. പുരുഷന്മാര്‍ അന്യനാടുകളിലേക്കും കാടുകളിലേക്കും ഓടിപ്പോയി. മാപ്പിളമാര്‍ വളരെ വര്‍ദ്ധിച്ചു. ഹിന്ദുക്കളെ കൂട്ടംകൂട്ടമായി സുന്നത്തു നടത്തി മതത്തില്‍ കൂട്ടി. ടിപ്പുവിന്റെ ആക്രമണത്തില്‍ നായന്മാരുടെ സംഖ്യ നിസ്സാരമായി. നമ്പൂതിരിമാരും ഗണ്യമായി കുറഞ്ഞു.”
തളി, ശ്രീവളയനാട് കാവ്, തിരുവണ്ണൂര്‍, വരയ്ക്കല്‍, പുത്തൂര്‍, ഗോവിന്ദപുരം, തളിക്കുന്ന് മുതലായ കോഴിക്കോട് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ മാത്രമല്ല നഗരപ്രാന്തത്തിലെ മറ്റുക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. ചിലതെല്ലാം സാമൂതിരിമാര്‍ പിന്നീട് പുതുക്കിപ്പണിതു. വെട്ടത്തുനാട്ടിലെ കേരളാധീശ്വരപുരം, തൃക്കണ്ടിയൂര്‍, തൃപ്രങ്ങോട് എന്നീ മഹാക്ഷേത്രങ്ങളും ഭയങ്കരമായ നാശത്തിനിരയായി. ഇവയെ ഉദ്ധരിച്ചതു സാമൂതിരിയാണ്. തിരുനാവായ ക്ഷേത്രം ടിപ്പു തകര്‍ത്തതായി മലബാര്‍ ഗസറ്റിയറില്‍ കാണാം. പൊന്നാനിയിലെ തൃക്കാവ് ക്ഷേത്രത്തിന്റെ ബിംബവും ഗോപുരവും നശിപ്പിച്ചു അവിടം സുല്‍ത്താന്റെ  വെടിമരുന്നു പുരയാക്കി (ലോഗന്‍). കൊടിക്കുന്ന്, തൃത്താല, പന്നിയൂര്‍, ശുകപുരം, എടപ്പാളിലെ പെരുമ്പറമ്പ്, ഏറനാട്ടിലെ വേങ്ങരയിലെ ക്ഷേത്രം, തൃക്കുളം ക്ഷേത്രം, രാമനാട്ടുകര അഴിഞ്ഞിലം ക്ഷേത്രം, ഇന്ത്യന്നൂര്‍ ക്ഷേത്രം, മണ്ണൂര്‍ ക്ഷേത്രം തുടങ്ങി ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഗുരുവായൂര്‍ ക്ഷേത്രം ആക്രമിക്കാന്‍ ടിപ്പു എത്തി. ഭക്തര്‍ വിഗ്രഹവുമായി രക്ഷപ്പെട്ടു. മമ്മിയൂരും പാലയൂര്‍ പള്ളിയും തകര്‍ത്ത് ഗുരുവായൂരിലെത്തിയപ്പോള്‍ പേമാരിമൂലം ടിപ്പുവിന്റെ സൈന്യത്തിന് പിന്മാറേണ്ടിവന്നു.
ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന ടിപ്പു ജ്യോതിഷികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ക്ഷേത്രത്തിന് ചില ഇളവുകള്‍ ചെയ്തുകൊടുത്തിരുന്നതായി പറയപ്പെടുന്നു. കുറ്റിപ്പുറം കോട്ടയില്‍ ടിപ്പുവിനെതിരെ പ്രതിരോധം തീര്‍ത്ത 2000 നായര്‍ പടയാളികള്‍ക്ക് ഗത്യന്തരമില്ലാതെ മതംമാറേണ്ടിവന്നുവെന്നു കെ.വി. കൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു. ഇവരെ ഉപയോഗിച്ചാണ് മറ്റു ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമിച്ചത്. ടിപ്പുവിനു കീഴടങ്ങി കാഴ്ചസമര്‍പ്പിച്ച കോലത്തിരിയെ അകാരണമായി കുറ്റപ്പെടുത്തി കൊല്ലുകയും ശവം ആനയെക്കൊണ്ടു വലിപ്പിച്ചശേഷം മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തതായി ലോഗന്‍, റൈസ്, പത്മനാഭന്‍ നായര്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഘാനിസ്ഥാനില്‍ ചിലരെ താലിബാന്‍ ഭരണത്തില്‍ കമ്പിക്കാലില്‍ ശവം കെട്ടിത്തൂക്കിയതു ഒരു ദശാബ്ദത്തെ പഴക്കമുള്ള സംഭവമാണ്. കേരളക്കര രണ്ടുനൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇത്തരം ഇസ്ലാമിക ശിക്ഷാവിധികള്‍ കണ്ടു മരവിച്ചിരുന്നു.
ടിപ്പുവിന്റെ കാലത്തിനുമുമ്പുവരെ വടക്കന്‍ കേരളത്തില്‍ ഭൂനികുതി ഉണ്ടായിരുന്നില്ല. സാധാരണക്കാരെ പിഴിയാന്‍ വേണ്ടിയാണു ടിപ്പു ഭൂനികുതി ഏര്‍പ്പെടുത്തിയത്. വിളഞ്ഞ നെല്ലിന്റെ പകുതിപോലും പിടിച്ചെടുത്തു. ടിപ്പുവിന്റെ നികുതി പരിഷ്‌കരണത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നാടിനെ ചൂഷണം ചെയ്യാനാണു ഈ പരിഷ്‌കാരം കൊണ്ടുവന്നത് എന്ന കാര്യം മറച്ചുവെച്ചു. ടിപ്പുവിന്റെ പാതപിന്തുടര്‍ന്നുകൊണ്ട്, പിന്നീട് വന്ന ബ്രിട്ടീഷുകാരും നികുതിപിരിവിലൂടെ ജനങ്ങളെ പിഴിയല്‍ തുടര്‍ന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ഒഴിവാക്കിയാല്‍ നാലുലക്ഷം സ്വര്‍ണ്ണവും വെള്ളിയും തരാമെന്നു ചിറയ്ക്കല്‍ രാജാവ് ടിപ്പുവിനെഴുതി. ‘ലോകം മുഴുവന്‍ തന്നാലും ക്ഷേത്രം തകര്‍ക്കുന്നതില്‍ നിന്നു പിന്തിരിയില്ല’ എന്നായിരുന്നു ടിപ്പുവിന്റെ മറുപടി. (സര്‍ദാര്‍ പണിക്കരുടെ സ്വാതന്ത്ര്യസമരം). ബ്രിട്ടീഷുകാരെ നേരിടാന്‍ എല്ലാവരും ഒരൊറ്റ മതത്തില്‍-ഇസ്ലാമില്‍-ചേരാനായിരുന്നു ടിപ്പുവിന്റെ ആഹ്വാനം. ദക്ഷിണഭാരതത്തെ തന്റെ ഇസ്ലാമിക സാമ്രാജ്യമാകുന്നതിനു ടിപ്പു കണ്ട തടസ്സം ബ്രിട്ടീഷുകാരായിരുന്നു. അതിനാല്‍ എല്ലാവരും ഇസ്ലാമായി മാറി ബ്രിട്ടീഷുകാരെ എതിര്‍ക്കുക എന്നതായിരുന്നു ടിപ്പുവിന്റെ ആവശ്യം. അതിനു തയ്യാറില്ലാത്തവരോടു ഒരു കരുണയും  കാണിച്ചില്ല. ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തിയും കൂട്ട മതംമാറ്റം നടത്തിയും മതം മാറാത്തവരെ ആനയെകൊണ്ടു ചവിട്ടിക്കൊല്ലിച്ചുമെല്ലാം  മുന്നേറി.
1790 ജനുവരി 18ന് സയ്യിദ് അബ്ദുള്‍ ദുലായിക്കെഴുതിയ കത്തില്‍ ടിപ്പു പറഞ്ഞു: ”മുഹമ്മദ് നബിയുടെയും അള്ളാഹുവിന്റെയും അനുഗ്രഹം കൊണ്ട് കോഴിക്കോട്ടെ ഏതാണ്ടെല്ലാ ഹിന്ദുക്കളെയും ഇസ്ലാമാക്കി മാറ്റി. കൊച്ചിയുടെ അതിര്‍ത്തിയിലുള്ള ചിലരെ കൂടി മതം മാറ്റാനുണ്ട്. അവരെയും വേഗം മാറ്റാനാണ് എന്റെ നിശ്ചയം. ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദാണു ഇതെന്ന് ഞാന്‍ കരുതുന്നു.” ഭാഷാപോഷിണി (1099 ചിങ്ങം)യില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ കത്തുകളില്‍ ഒന്നാണിത്.
ഇത്രയേറെ രക്തപ്പുഴയൊഴുക്കലും തച്ചുതകര്‍ക്കലുമുണ്ടായിട്ടും അതിനെ എതിരിടാനും അതിജീവിക്കാനും ഉത്തരകേരളത്തിലെ ഹൈന്ദവജനതയ്ക്ക് സാധിച്ചു എന്നതാണ് ചരിത്രം. ഹൈദരാലിയും ടിപ്പുവും പടയോട്ടം കഴിഞ്ഞു തിരിച്ചുപോകുമ്പോഴേക്കും അവര്‍ കീഴടക്കിയ പ്രദേശങ്ങള്‍ സ്വതന്ത്രമായിക്കൊണ്ടിരുന്നു. ഡക്കാന്‍ ഔറംഗസീബിന്റെ പട്ടടയായപോലെ കേരളം ടിപ്പുവിന്റെ പട്ടടയായി മാറി. കേരളം ടിപ്പുവിനു ഒരിക്കലും സമാധാനം നല്‍കിയിരുന്നില്ല. കോഴിക്കോട്ടെ രവിവര്‍മ്മയും കൃഷ്ണവര്‍മ്മയും, കോട്ടയത്തെ പഴശ്ശിരാജ, നീലേശ്വരത്തെ രാമവര്‍മ്മ, കടത്തനാട് രാജാവിന്റെ പ്രധാനമന്ത്രി എടച്ചേരി നമ്പ്യാര്‍, മഞ്ചേരിയില്‍ സാമൂതിരിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ഹസ്സന്‍കോയ ഗുരിക്കള്‍ എന്നിവര്‍ മൈസൂര്‍ സുല്‍ത്താന്മാരെ പ്രതിരോധിച്ചവരാണ്. രാമവര്‍മ്മയെ 1786ല്‍ പിടികൂടി തൂക്കിക്കൊന്നു.
ഹസ്സന്‍കോയയേയും ഇടച്ചേരി നമ്പ്യാരെയും പിടികൂടി 1789-ല്‍ ജയിലിലിട്ടു. കൃഷ്ണവര്‍മ്മയും രവിവര്‍മ്മയും പഴശ്ശിയും മൈസൂര്‍ രാജവംശത്തിന്റെ പതനം ഉറപ്പാക്കുന്നതില്‍ വിജയം വരിച്ചു.
ടിപ്പു ഉത്തരകേരളത്തിലെ സാമുദായിക വിടവ് ശക്തമാക്കി. കോഴിക്കോട്ടെയും മറ്റും ഒരു വിഭാഗം മുസ്ലിം മതനേതാക്കള്‍ ടിപ്പുവിനൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ദ്രോഹിച്ചു. മതംമാറ്റത്തിനും ക്ഷേത്രധ്വംസനത്തിനും ഹിന്ദുസ്വത്തുകൊള്ളയടിക്കുന്നതിനും അവര്‍ കൂട്ടുനിന്നു. അതു സാമുദായിക സമാധാനം തകര്‍ത്തു. ഈ അന്തരീക്ഷത്തിലാണ് മാപ്പിള ലഹളകള്‍ രൂപപ്പെടുന്നത്. 1921-ലെ മാപ്പിള ലഹളയില്‍ പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ മതംമാറ്റപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു; ഹിന്ദു സ്വത്തു കയ്യേറ്റപ്പെട്ടു. ഈ രണ്ടു സംഭവങ്ങളോടെ ഈ പ്രദേശത്തിന്റെ ജനസംഖ്യാസ്വഭാവം മാറി. അവിടം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായി മാറി.
മുസ്ലിംലീഗിനു വേരോട്ടം കിട്ടുകയും ഈ പ്രദേശം ഭാരതത്തില്‍ നിന്ന് വിട്ട് പാക്കിസ്ഥാന്റെ ഭാഗമായ മാപ്പിളസ്ഥാനായി മാറിനില്‍ക്കുമെന്നു ലീഗ് പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ ഭാരതവിരുദ്ധ മാനസികാവസ്ഥ തുടര്‍ന്നും നിന്നതിന്റെ ഫലമായി  മുസ്ലിംഭൂരിപക്ഷ പ്രദേശം ചേര്‍ത്തുകൊണ്ടുള്ള ജില്ല വേണമെന്ന വാദം ഉയര്‍ന്നുവന്നു. മലപ്പുറം ജില്ലയ്ക്കു പിന്നിലെ ഈ ചരിത്ര പശ്ചാത്തലമാണ് ഈ ജില്ല കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്ന മുസ്ലിംഭീകരവാദത്തിനു പിന്നിലുള്ളത്. അലിഗഡ് സര്‍വ്വകലാശാല ഓഫ് കാമ്പസ് അവിടെതന്നെ വേണമെന്ന ശാഠ്യത്തിനു പിറകിലും മറ്റൊന്നുമല്ല ഉള്ളത്.
വീരപുരുഷനായി കാണുകയും ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്തുകൊണ്ട് ടിപ്പുവിനെ സര്‍വ്വസമ്മതനായി അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടത്ചരിത്രകാരന്മാര്‍ ഇതിനുവേണ്ടി പണിയെടുക്കുന്നു. ചരിത്രം തിരുത്തിയെഴുതാനുള്ള യത്‌നത്തിലാണവര്‍. ടിപ്പു വാളും പീരങ്കിയുമാണു ആയുധമാക്കിയതെങ്കില്‍ പേനയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ടാണ് ഇന്നു ഇസ്ലാമികവല്‍ക്കരണശക്തികളുടെ പുതിയ പടയോട്ടം. ടിപ്പുവിന്റെ ചരിത്രം വസ്തുനിഷ്ഠമായി ഡിഗ്രി പാഠപുസ്തകത്തില്‍ ചേര്‍ത്തപ്പോള്‍ ആ പുസ്തകം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ കത്തിച്ചുകളഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ടിപ്പുവിനെ മതസൗഹാര്‍ദ്ദത്തിന്റെയും മലബാറിന്റെ വികസന-വീരനായകനായി വാഴ്ത്തുകയാണ്.

കടപ്പാട് : ജന്മഭൂമി

Tuesday 17 November 2015

നവതിയുടെ നിറവില്‍ മാനനീയ പരമേശ്വര്‍ജി...

No comments :


എം.ബാലകൃഷ്ണൻ
....................................................................................................
ചേർത്തല കായിപ്പുറം കൊച്ചനാകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനപ്പുറത്ത്   കേരളസ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ്  കോർപ്പറേഷന്റെ വക വെളുത്ത അമ്പാസിഡർ കാർ വന്നു നില്ക്കുന്നു. കാറിൽ നിന്നിറങ്ങിയത് കമ്യൂണിസ്റ്റ്   താത്വികാചാര്യനായ പി.ഗോവിന്ദപ്പിള്ള. ഗോവിന്ദപ്പിള്ള നടന്നടുക്കുന്നത് ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിവരുന്ന തന്റെ ഏതാണ്ട് സമപ്രായക്കാരന്റെ അടുത്തേക്കാണ്. ഇരുവരും കണ്ടപാടെ സ്‌നേഹപൂർവ്വം ഗാഢാശ്ലേഷത്തിൽ. ‘ഭാരതീയ വിചാരകേന്ദ്രം     ഡയരക്ടർ പി. പരമേശ്വരനായിരുന്നു ക്ഷേത്രദർശനം  കഴിഞ്ഞിറങ്ങിയത്. എഴുപതാം പിറന്നാൾ ആഘോഷത്തിന് തന്റെ തറവാട്ടിലെത്തിയതായിരുന്നു പരമേശ്വർജി. തിരക്കിട്ടയാത്രയിലും നേരിൽകണ്ട് തന്റെ സഖാവിന് പിറന്നാൾ ആശംസനേരാൻ എത്തിയതായിരുന്നു പി.ഗോവിന്ദപ്പിള്ള.
    ‘ഭുവിൽ പിറന്ന നാളല്ല,
      താനാരെന്ന നേരറിയുന്ന
    നാളത്രെ പിറനാൾ എന്നു പാടിയ
പരമേശ്വർജി ഉറ്റബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ഏറിയ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ലളിതമായെങ്കിലും എഴുപതാം പിറന്നാൾ ആഘോഷിക്കാൻ സമ്മതം  മൂളിയത്.  പി.ജി.യെന്ന് വിളിക്കപ്പെടുന്ന പി. ഗോവിന്ദപിളള തന്റെ ചിരകാല സുഹൃത്തിന് ആശംസകളുമായെത്തുകയും ചെയ്തു.  അധികമൊന്നും സംസാരിക്കാതെ അന്യോന്യം നോക്കി നിന്നുകൊണ്ട് അവർ ഏറെ പറയുന്നു ചുറ്റുമുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ആദിയുമന്തവുമില്ലാത്ത യാത്രയിൽ ആറേഴുമാത്രകൾ മാത്രമാണ്  പിന്നിടുതെന്നും മുന്നിലോതാണ്ടുവനെത്ര താരാപഥം എന്നും പാടിയ കവിക്ക് പിറന്നാൾ ആശംസകളർപ്പിച്ച് പി.ജി. പെട്ടെന്ന് മടങ്ങി.
    1996 ലാണ് സംഭവം.  നിസ്സാരമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന സം‘വമാണിത്.  എന്നാൽ കമ്യൂണിസ്റ്റ് സംഘടനാ കാർക്കശ്യത്തിന്റെ പിടിയിലമർന്നിരുന്ന കേരളത്തിന്റെ ചരിത്രപരിണാമത്തിലെ ദശാസന്ധികളെയാണ് ഇത്  ചൂണ്ടിക്കാണിക്കുന്നത്. മാർകിസ്റ്റ് രാഷ്ട്രീയ അസഹിഷ്ണുതയും അക്രമവാസനയും കൊണ്ട് കേരളത്തെ ചോരക്കളമാക്കിയ 1980 കളിൽനിന്നും കേരളം വിടുതൽനേടിവരുന്നതിന്റെ ലക്ഷണമായിരുന്നു അത്. അക്രമങ്ങളിൽ നിന്ന് ആശയ സംവാദത്തിലേക്ക് എന്ന  ലക്ഷ്യവുമായി ‘ഭാരതീയ വിചാരകേന്ദ്രം കേരളത്തിൽ പ്രവർത്തനമാരംഭിച്ചിട്ട്   ഒരു വ്യാഴവട്ട ക്കാലം പിന്നിടുമ്പോഴാണ് ഈ  സംഭവം.
ആശയപരമായി വ്യത്യസ്തത പുലർത്തുമ്പോഴും”അത്മസംയമപൂർവ്വ മന്യോന്യ മാദരപൂർവ്വം, വാദമേ വഴിയെന്നു വിധിച്ച പാരമ്പര്യം” എന്ന തന്റെ കവിതയിലെ ഈരടികളെ കേരളത്തിൽ പ്രയോഗികമാക്കുകയായിരുന്നു പരമേശ്വർജി, “തത്ത്വ ദർശന ഭേദമുണ്ടായാലതു തീർക്കാൻ, സത്യസംശോധനത്തിനു ശാശ്വതമാർഗ്ഗം കാണാൻ” മാറ്റൊരു കേരള മാതൃക’ കാണിക്കുകയായിരുന്നു പരമേശ്വർജി. “പെറ്റനാട് വീട് വിട്ടെങ്ങോ രക്ഷനേടിയാൽ പോലും, ചുറ്റികയാലെതല്ലി വീഴ്ത്തൽ വിപ്ലവമാർഗം” എന്ന് കമ്മ്യൂണിസ്റ്റ് റഷ്യയിലെ ട്രോട്‌സ്‌കിയെക്കുറിച്ച് “ആൾക്കുരുതി” എന്ന കവിതയിൽ ഓർമിച്ച പരമേശ്വർജി ആദി ശങ്കരന്റെ നാട്ടിൽ വാദേ വാദ ജയതേ തത്വബോധ‘ എന്ന വാക്യത്തിന് കാലാനുസൃതമായ ആവിഷ്‌ക്കാരം നടത്തുകയായിരുന്നു ഭാരതീയവിചാരകേന്ദ്രം എന്ന പഠനഗവേഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെ ചെയ്തത്.  രാഷ്ട്രപുനർ നിർമ്മാണത്തിനാവശ്യമായപഠന ഗവേഷണ കേന്ദ്രം എന്ന  കേവല അക്കാദമിക താതാപര്യത്തേക്കാൾ കവിഞ്ഞ ലക്ഷ്യമായിരുന്നു ഇതിന്റെ സ്ഥാപനത്തിലൂടെ പരമേശ്വർജി വിഭാവനം ചെയ്തത്.  1980 കളിൽ കമ്മ്യൂണിസ്റ്റ് അക്രമങ്ങൾ കൊണ്ട്  പൊറുതിമുട്ടിയ കേരളത്തെ ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിക്കുക എന്ന മാനവികമായ ലക്ഷ്യം കൂടിയുണ്ടായിരുന്നു.
സ്വാസോദരക്കുരുതിയിൽ “ചെഞ്ചോരയാൽ നനച്ച് പ്രത്യയശാസ്ത്ര  വിഷതൈകൾ നനക്കുവാൻ” പാടില്ലെന്ന ഉദാത്തമായ ലക്ഷ്യം! സമ്പൂർണ്ണമായി അത് സാധിതമായില്ലെങ്കിൽ കൂടി 1980കളിലെ കേരള സാഹചര്യത്തെ വിലയിരുത്തുന്ന ചരിത്ര വിദ്യാർത്ഥിക്ക് ഏറെ മാറ്റം ഉണ്ടായെന്ന്  വിലയിരുത്താനാവും. കമ്മ്യൂണിസ്റ്റ് അക്രമം അയവുവരുത്താൻ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തെ ചർച്ചയിലേക്ക് നയിക്കാൻ ഏറെ പ്രയത്‌നിച്ചത് ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം അന്ന് ഡൽഹി ദീനദയാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിക്കുന്ന പരമേശ്വർജിയും ആയിരുന്നു
കേരളത്തിന്റെവികസനത്തിന് രാഷ്ട്രീയ -  പ്രത്യയശാസ്ത്ര വിലക്കുകൾ തടസ്സം നിൽക്കാൻ പാടില്ലെന്ന ആശയത്തെയാണ് ഇതിലൂടെ മറ്റൊരർത്ഥത്തിൽ പരമേശ്വർജി മുന്നോട്ട് വെച്ചത്” വികസനത്തിന് കരുത്തും കാഴ്ചപ്പാടുമുളള രാഷ്ട്രീയ സാംസ്‌ക്കാരിക നേതൃത്വം ഉരുത്തിരിഞ്ഞ് വരേണ്ടിയിരിക്കുന്നു.  വർത്തമാനകാല കേരളം നേരിടുന്ന അടിയന്തിരാവശ്യമാണിത്” എന്ന് ആദ്ദേഹം അടിവരയിട്ട്  പറഞ്ഞു.  ജീവിതത്തിൽ ഒന്നിലേറെ ഇഷ്ടദേവതകളെ ഉപാസിക്കുക സാധ്യമല്ലെന്ന പരമേശ്വർജിയുടെ  വാക്കുകളെടുത്തുകൊണ്ട് അക്കിത്തം പറഞ്ഞതിങ്ങനെ.  ‘ഇങ്ങിനെ പറയുമ്പോൾ എനിക്ക് അങ്ങോട്ട് പറയുവാൻ വാക്കുകളില്ല”.  അരവിന്ദമഹർഷിയുടെ  കവിതകളെ താരതമ്യം ചെയ്തുകൊണ്ട് പരമേശ്വർജിയുടെ കവിതകളെ വിലയിരുത്തുമ്പോഴാണ് അക്കിത്തം പരമേശ്വർജിയുടെ കവിതകൾക്ക് ഇനിയുമുണ്ടാകാവുന്ന വളർച്ചയെക്കുറച്ച് പറഞ്ഞു തുടങ്ങിയത്.  പരമേശ്വർജി കവിതയുടെ ലോകത്ത് മാത്രം വിഹരിച്ചിരുന്നെങ്കിൽ മലയാളത്തിന് മറ്റൊരു മഹാകവിയെ കൂടി കിട്ടുമായിരുന്നുവെന്ന് വിഷ്ണു നാരായണൻ നമ്പൂതിരിയും പറഞ്ഞതോർമ്മിക്കുകയാണ്. കടന്നു കാണുവാൻ കഴിവുളള കവികളിലൊരാളാ—യിരുന്നു പരമേശ്വർജി.  എന്നാൽ അത് കവിതയുടെ   ലോകത്ത് മാത്രം തളച്ചിടാനല്ല അദ്ദേഹം തീരുമാനിച്ചത്.  കേരളത്തിന്റെയും അതുവഴി ഭാരതത്തിന്റെയും ശ്രേയസിനായി സമർപ്പിക്കപ്പെട്ടതാണ് ആ ജീവിതം.  ചരിത്രവിശകലനത്തിന്റെ വിരസതകളിൽ മാത്രമല്ല  ആ ചരിത്രകാരൻ വ്യവഹരിക്കുന്നത്.  ചരിത്രത്തെ വിശകലനം ചെയ്ത് ഭാവിയെ രൂപപ്പെടുത്തുന്ന ദാർശനികന്റെ ദൗത്യമാണ് പരമേശ്വർജി നിർവഹിക്കുന്നത്. കാലത്തിന് മുമ്പേ നടക്കാൻകഴിയുന്ന ഒരു ദാർശിനികൻ. വാഴ്ത്തപ്പെട്ട കേരളമാതൃകയുടെ ഉളളുപൊളളയാണെന്നു പറയാനും കേരളം ഉപഭോഗസംസ്‌കാരത്തിന്റെ കെടുതികളിലേക്ക് കൂപ്പുകുത്തുകയാണെന്ന് മുന്നറിയിപ്പ് തരാനും ഈ  ദാർശനികന് കഴിഞ്ഞു.
*************
 കേരളം ഇന്ന്  ശ്രീനാരായണ ഗുരുദേവ ദർശനത്തെകുറിച്ച്  ഏറെ ചർച്ചചെയ്യുന്നു. ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ  പ്രവാചകൻ’ എന്ന ഗ്രന്ഥം പരമേശ്വർജി   എഴുതി അതിന്റെ  ആദ്യ പ്രതി  അച്ചടിച്ചത്  1970 ലാണെന്ന്  ഓർമ്മിക്കണം.  ഭാരതീയ ജനസംഘത്തിന്റെ  ദേശീയ നേതാവായി  പ്രവർത്തിക്കുമ്പോഴാണ്  തന്റെ തിരക്കുകൾക്കിടയിൽ  ആദ്ദേഹം  ആ ചരിത്രകർത്തവ്യം  പൂർത്തിയാക്കിയത്. കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തെ രൂപപ്പെടുത്തിയ ആർഷ ഗുരുക്കളിൽ പ്രഥമഗണനീയനായ ശ്രീനാരായണഗുരുവിന്റെ മഹത്വം അദ്ദേഹം എന്നേ തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടാൻ പെടാപ്പാടു പെടുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വം അന്ന് ഗുരുവിന്റെ മഹത് പാരമ്പര്യത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. സിമന്റ് നാണുവെന്നും പൂണൂലിട്ട ബൂർഷ്വാസിയെന്നും വിമർശിച്ച് നവോത്ഥാനത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തെ അപഹസിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് സവർണ്ണ മേധാവിത്വം. ഗുരുദേവന്റെ  ജീവചരിത്രത്തെക്കുറിച്ച് സുകുമാർ അഴീക്കോട് കൃത്യമായി വിവരിക്കുന്നുണ്ട്.
ഒരു പൂർവ്വ പരമ്പരയുടെ  തുടർച്ചയായി വരുന്ന  മിക്കകൃതികൾക്കും  പിണയുന്ന   ഒരപകടം  അവ പഴയതിന്റെ  പ്രതിധ്വനിയും പ്രതിഛായയും ആയി തരം താണു പോകുമെന്ന് പറയുന്ന സുകുമാർ അഴീക്കോട് പരമേശ്വർജിയുടെ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് “ആ അപകടത്തിൽ നിന്ന് ഒഴിയാൻ  കഴിഞ്ഞുവെന്നതാണ്  ഗ്രന്ഥകാരന്റെ ഏറ്റവും വലിയ വിജയം എന്നാണ്.”
ശ്രീനാരായണഗുരുവിനെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന ദയനീയ കാഴ്ചകൾക്കാണ്  ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ തന്റെ വ്യക്തിഗതങ്ങളായ സ്ഥൂലപക്ഷപാതങ്ങളെ ഉത്തമമായ ജീവചരിത്ര നിർമാണത്തിനുതകുമാറ് സ്വയം നിയന്ത്രിച്ചുകൊണ്ട് വിഷയത്തിന്റെ ‘ഭാവോന്മീലനത്തിൽ അതിശ്രദ്ധാലുവായിക്കൊണ്ടുളള ശ്ലാഘ്യമായ ഒരു രചനാ രീതിയാണ് ഈ പുസ്തകം എഴുതുന്നതിൽ  ഗ്രന്ഥകാരൻ  സ്വീകരിച്ചുകാണുന്നത്.  എഴുത്തുകാരായ എഴുത്തുകാർക്ക് പോലും  സുഖകരമല്ലാത്ത ഒരു പരിപാടിയാണിത്.  ഈ ഗ്രന്ഥകാരൻ ആ ദുർഭലമായ  ഗുണം പ്രകടിപ്പിക്കുമ്പോൾ  അദ്ദേഹത്തെ  സാമാന്യാധികമായി  പ്രശംസിക്കേണ്ടതുണ്ടെന്ന്  എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം ഇന്ന്  ഒരു രാഷ്ട്രീയകക്ഷിയുടെ  അഖിലേന്ത്യാതലത്തിലുളള  ഒരു പ്രമുഖ പ്രവർത്തകനാണ്.  എഴുത്തുകാരന്റെ  ഹൃദയത്തെ സങ്കോചിപ്പിക്കുന്ന  ബാഹ്യശക്തികളിൽ  ഏറ്റവും ചീത്തയാണ്  രാഷ്ട്രീയ താല്പര്യം എന്ന്  ആരും സമ്മതിക്കും. എന്നിട്ടും  ആ പരാധീനതയെ അതി ലംഘിച്ചുയരുവാനും ലേഖനകലയോടോ  ശ്രീനാരായണഗുരുവോടോ, ഗുരു ചൈതന്യത്തിനോടൊ അപരാധം പ്രവർത്തിക്കാത്ത  നിലയിൽ    രചന പൂർത്തിയാക്കുവാനും കഴിഞ്ഞ അദ്ദേഹത്തെ ആദരിക്കാതിരിക്കാൻ വയ്യാ   എന്ന് സുകുമാർ അഴീക്കോട് പരമേശ്വർജിയുടെ പുസ്തകത്തെകുറിച്ച് വിലയിരുത്തുന്നു.
കേരളത്തിന്റെയും ‘ഭാരതത്തിന്റെയും രാഷ്ട്രീയ വൈചാരിക  മേഖലകളിൽ കമ്യൂണിസം കൊടികുത്തി വാണിരുന്ന കാലത്തുതന്നെ  അതിന്റ അനിവാര്യമായ അന്ത്യത്തെകുറിച്ച് പരമേശ്വർജി ദീർഘവീക്ഷണം ചെയ്തു. വിവേകാനന്ദനും മാർക്‌സും , മാർകസിൽ നിന്നും മഹർഷിയിലേക്ക് എന്നീ കൃതികൾ ഇതിന്റെ വിശദീകരണങ്ങളായിരുന്നു. 1991 നവംബർ 3ന് കോഴിക്കോട് സർവ്വകലാശാലയിൽ    നടന്ന ദർശനസംവാദം  കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇ.എം.എസ് പാർട്ടി പ്രസിദ്ധീകരണങ്ങളിൽ  തുടർച്ചയായി എഴുതി. ഒരു ഘട്ടത്തിൽ ഇ.എം.എസ് ചർച്ചയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.           
ഈ സംവാദം പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പരമേശ്വരൻ അവതരിപ്പിക്കുന്ന വാദത്തിനനുകൂലിക്കുന്നവർ ലോകസഭയിൽ  രണ്ടുപേർ മാത്രമേയുള്ളവെന്ന പരിഹാസത്തിലാണ് ഇ.എം.എസ് തന്റെ വാദം അവസാനിപ്പിച്ചത്. അന്ന് ബി.ജെ.പി. ക്ക് ലോക് സഭയിൽ 2 എം.പി.  മാർ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിർഭാഗ്യത്തിന് ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ലോക്‌സഭയിലെ അംഗസംഖ്യയെക്കുറിച്ച് എന്ത വിശദീകരണമായിരിക്കും ഇ.എം.എസ് നൽകുകയെന്നത് ആലോചിക്കുന്നത് രസാവഹമായിരിക്കും.
     കമ്യൂണിസ്റ്റ് കാപട്യത്തെ  തുറന്നു കാണിക്കുന്നതായിരുന്നു പരമേശ്വർജിയുടെ ഇടപെടലുകൾ. 1921 ലെ   മാപ്പിളലഹളയെ കാർഷിക കലാപമാക്കിയത്, 1942ലെ കമ്മ്യൂണിസ്റ്റ് ദേശദ്രോഹനിലപാട്, ‘ഭൂപരിഷ്‌കരണ നിയമത്തിലെ അട്ടിമിറി, രാമായണമാസത്തിനെതിരായ നിലപാട് തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ കമ്യൂണിസ്റ്റ് ധൈഷണിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹത്തിന് മുന്നിൽ നഗ്നരാക്കപ്പെട്ടു.
         ഇ.എം.എസ് നമ്പൂതിരിപ്പാട് തന്റെ സ്വത്ത് മുഴുവൻ പാർടിക്ക് സംഭാവന ചെയ്ത 'മഹാത്യാഗ'ത്തെക്കുറിച്ച് സി.പി.എം പ്രചരിപ്പിച്ച പെരും  നുണയ്ക്കു പിന്നിലെ സത്യം ഡോക്യമെന്റ്‌സ്  ഓഫ് ദ കമ്മ്യൂണിസ്റ്റ് പാർട്ടി  ഓഫ് ഇന്ത്യാ  എന്ന പാർട്ടി  ഔദ്യോഗിക രേഖകൾ  വച്ചുതന്നെ  പരമേശ്വർജി  തുറന്നുകാണിച്ചു. സഖാവ്  ജ്യോതിബസു  എഡിറ്റ് ചെയ്തിറക്കിയ രേഖകളിലെ  വൈരുദ്ധ്യം  പാർട്ടിയുടെ അവകാശവാദത്തെ  അപഹസിക്കുന്നതായിരുന്നു.
    കമ്മ്യൂണിസ്റ്റ് കേരളം കെട്ടിപൊക്കിയ   അബദ്ധധാരണകൾ പൊളിച്ചെഴുതുന്ന  ഇടപെടലുകളിലൂടെ  പരമേശ്വർജി ചെയ്തത് ഒരു രാഷ്ട്രീയ പാർട്ടിയുടെ  അധീശത്വം  അവസാനിപ്പിക്കാനുള്ള  പ്രവർത്തനം മാത്രമായിരുന്നില്ല. ശ്രീനാരായണഗുരുവും  ചട്ടമ്പിസ്വാമികളും  മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള  ആദ്ധ്യാത്മിക നേതൃത്വം  പടുത്തുയർത്തിയ നവോത്ഥാന കേരളം  കേരള ഗാന്ധി കേളപ്പജിയിലൂടെ  ആധുനിക കേരളമായി  പരിണമിച്ചപ്പോൾ  ആ ചരിത്ര സന്ധിയെ   അട്ടിമറിച്ച് രാഷ്ട്രീയാധികാരം  ഏറ്റെടുത്ത കമ്മ്യൂണിസത്തെ  പ്രതിരോധിക്കുകയായിരുന്നു. നവോത്ഥാനപാരമ്പര്യ ത്തിന്റെ  അറ്റുപോയ കണ്ണികൾ  വിളക്കിചേർത്ത്  ആ മഹത് പാരമ്പര്യത്തിന്റെ  വഴിയിലേക്ക്  കേരളത്തെ  തിരിച്ചുപിടിക്കുകയായിരുന്നു.
വിവേകാനന്ദ ദർശനത്തേയും അരവിന്ദ ദർശനത്തേയും കേരളത്തെ പരിചയപ്പെടുത്തുന്നതിൽ ഏറെ പങ്കാണ് പരമേശ്വർജി നിർവ്വഹിച്ചത്. വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മവാർഷിക ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന 600 ഓളം പേജുവരുന്ന ബ്രഹദ്ഗ്രന്ഥം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിൽ പരമേശ്വർജി ശ്രദ്ധവെച്ചു.  വി.ആർ കൃഷ്ണയ്യർ മുതൽ എം.പി. വിരേന്ദ്രകുമാർ വരെ മാതാഅമൃതാനന്ദമയി മുതൽ സ്വാമിചിദാനന്ദപുരിവരെയുമുള്ള ഒട്ടനവധി മഹത് വ്യക്തികളാണ് ഈ ഗ്രന്ഥത്തെ സമ്പുഷ്ടമാക്കിയത്. പരമേശ്വർജിയുടെ സുഹൃത്തായിരുന്ന സഖാവ് പി.ഗോവിന്ദപിള്ളയായിരുന്നു ലേഖനം അയച്ചുതരാമെന്ന് സ്വന്തം കൈപടയിൽ കത്തെഴുതി ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം മൂലം ഗോവിന്ദപിള്ളയുടെ ലേഖനം ഗ്രന്ഥത്തിൽ ഉണ്ടായില്ല. ദീനദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനം കേരളത്തിൽ ചർച്ചചെയ്യപ്പെടുന്നതിൽ പരമേശ്വർജി ഏറെ പങ്കുവഹിച്ചു. ആധുനിക സമൂഹത്തിന്റെ ആർത്ഥികവും സാംസ്‌കാരികപരവുമായ സമസ്യകൾക്ക് പരിഹാരം കാണുന്നതിൽ ഏകാത്മ മാനവ ദർശനത്തിന്റെ പങ്ക് ശാസ്ത്രയുക്ത്യാ വിവരിക്കാൻ പരമേശ്വർജിക്ക് കഴിഞ്ഞു.  
ഇന്ന് കേരളം ചർച്ചചെയ്യുന്ന  സുപ്രധാന വിഷയങ്ങളെല്ലാം  ഇന്നലെ കേരളസമൂഹത്തിന്റെ   മുന്നിലേക്ക് പരമേശ്വർജി  ചർച്ചയ്ക്ക് വെച്ച വിഷയങ്ങളായിരുന്നു.  പ്രകൃതി സംരക്ഷണം മുതൽ മാതൃഭാഷയുടെ  മഹത്വം വരെ, രാമായണം മാസം മുതൽ ശ്രീനാരായണഗുരുവരെ, ചരിത്രരചനാ രീതികളിലെ  ഭാരതീയ സമീപനം മുതൽ  ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഗുണപരമായ  വളർച്ചയെകുറിച്ചുവരെ  നമുക്കിടയിൽ നിന്ന്  പരമേശ്വർജി  സംസാരിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ ആഴത്തിൽ , വ്യക്തതയോടെ.
1970 കളിൽ വയനാട്ടിൽ നടന്ന ആദിവാസി ഭൂസമരത്തിന്റെ മുന്നിലും പിന്നിലും പരമേശ്വരനെന്ന പൊതു പ്രവർത്തകൻ ഉണ്ടായിരുന്നു. അതിന് മുമ്പ് നടന്ന മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും അങ്ങാടിപ്പുറം തളി ക്ഷേത്രവിമോചനസമരത്തിലും സമരമുഖത്ത് പരമേശ്വരൻ എന്ന സംഘടനാ പ്രവർത്തകൻ ഉണ്ടായിരുന്നു. അടിയന്താരവസ്ഥയിൽ പാലക്കാട്ട് വെച്ച് പ്രക്ഷോഭം നടത്തി അറസ്റ്റ് വരിച്ച് ജയിൽ വാസം അനുഷ്ഠിക്കാൻ അദ്ദേഹം തയ്യാറായി. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ നാഴികകല്ലെന്ന് വിശേഷിപ്പിക്കാവുന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ ആശയധാരയ്ക്ക് പിന്നിൽ പരമേശ്വർജി ഉണ്ടായിരുന്നു. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അന്തർ ദേശീയമായ വളർച്ചയ്ക്ക് പിന്നിലെ പ്രേരണാ ശ്രോതസ്സ് പി. പരമേശ്വരനാണ്. സാമൂഹ്യ മാറ്റങ്ങളുടെ അളവുകൾ രാഷ്ട്രീയ അധികാരം മാത്രമല്ലെന്ന ആശയം വെച്ചുപുലർത്തുമ്പോൾ തന്നെ രാഷ്ട്രീയ മേഖലയ്ക്ക് ധൈഷണികമായ കരുത്തും സത്യസന്ധമായ സമീപനവും ഉണ്ടാകണമെന്ന ആശയം അദ്ദേഹം  മുന്നോട്ട് വെയ്ക്കുന്നു. കേരളത്തിന്റെ ആദ്യത്തെ ബിജെപി എംപി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനർഹൻ തന്റെ സഹപ്രവർത്തകനായ ഒ. രാജഗോപാലാണെന്ന് ദേശീയ രാഷ്ട്രീയ നേതൃത്വത്തെ ധരിപ്പിക്കാൻ പരമേശ്വർജിക്ക് കഴിഞ്ഞു. രാഷ്ട്രീയസ്വയം സേവകസംഘത്തിന്റെ സംഘടനാ പരവും ആശയപരവുമായ ഉൾക്കരുത്തിൽ നിന്നാണ് പരമേശ്വരൻ എന്ന സ്വയം സേവകൻ ഊർജ്ജം ഉൾക്കൊള്ളുന്നത്.
 തൊണ്ണൂറിന്റെ  നിറവിലും  വിശ്രമമില്ലാതെ  പ്രവർത്തിക്കുന്ന  മനീഷി കന്യാകുമാരി  വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷൻ  മുതൽ കേരളത്തിലെ സംഘപ്രസ്ഥാനങ്ങൾക്ക് മുഴുവൻ വഴിവെളിച്ചമായി  നിലകൊള്ളുന്നു.  അതുവഴി കേരളത്തിനും, ‘ഭാരതത്തിന്റെ വിശാലമായ  പരിപ്രേക്ഷ്യത്തിൽ സമ്പന്നവും സമൃദ്ധവും തനിമയാർന്നതുമായ  കേരളത്തിന്റെ നവോത്ഥാനം  സാധിതമാക്കാനുള്ള  ഒരു തപസ്സിനെയാണ് പി പരമേശ്വരൻ എന്ന പേര്  കേരളചരിത്രത്തിൽ  അടയാളപ്പെടുത്തുന്നത്.
............................................................................................
രാഷ്ട്രീയ സ്വയം സേവക സങ്ഘത്തിന്റെ കേരള പ്രാന്തീയ സഹ പ്രചാര്‍ പ്രമുഖ് ആണ് ലേഖകന്‍

മാനനീയ അശോക് സിംഗാൾ : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ കാവലാള്‍

No comments :

വിഎച്ച്പി അന്തര്‍ദേശീയ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മാര്‍ഗദര്‍ശകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ അശോക് സിംഗാള്‍ (89) അന്തരിച്ചു. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിംഗാള്‍ സുഖം പ്രാപിച്ച ശേഷം ഇക്കഴിഞ്ഞ 12ന് ആശുപത്രി വിട്ടതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും കഠിനമായ ശ്വാസംമുട്ടും നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു സിംഗാള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഹൃദയത്തിനും വൃക്കയ്ക്കുമാണ് സിംഗാളിന് തകരാറുണ്ടായിരുന്നത്. ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിലും എന്തെങ്കിലും സംസാരിക്കാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.
കഴിഞ്ഞ മൂന്ന് ദിവസമായിട്ടും മരുന്നുകളോട് പ്രതികരിക്കുന്നതിന്റെ സൂചനകളുമില്ലായിരുന്നു. കഴിഞ്ഞ മാസം 20നാണ് അദ്ദേഹത്തെ അലഹാബാദില്‍നിന്ന് ദല്‍ഹിക്കു കൊണ്ടുവന്നത്. സിംഗാളിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് വിഎച്ച്പി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ ശനിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു.
ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കി, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഉമാഭാരതി എന്നിവര്‍ ഞായറാഴ്ച ആശുപത്രിയിലെത്തിയെങ്കിലും സിംഗാളിനെ കാണാന്‍ കഴിഞ്ഞില്ല.

ഹൈന്ദവ മൂല്യങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതിൽ അമരക്കാരനായിരുന്നു അശോക് സിംഗാൾ. ധർമ്മ സൻസത് ഉൾപ്പടെയുള്ള നിരവധി ഹൈന്ദവ മുന്നേറ്റങ്ങളുടെ സാരഥ്യം ഈ മഹാരഥന്റെ കൈകളിൽ ഭദ്രമായിരുന്നു. രണ്ട് പതിറ്റാണ്ടിലധികം വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‍‍ട്ര വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം സനാതന ധ‍ർമ പരിപാലനത്തിൽ വ്യാപൃതനായിരുന്നു.

ആഗ്രയിൽ പിറന്ന അറിവിന്റെയും മാനവികതയുടെയും അക്ഷയഖനിയായിരുന്നു അശോക് സിംഗാൾ. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച സിംഗാൾ 1950ൽ എൻജിനിയറിംഗ് ബിരുദപഠനത്തിനായി ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ചേർന്നു.

എന്നാൽ 1942 മുതൽ തന്നെ രാഷ്ട്രീയ സ്വയം സേവകസംഘത്തോടൊപ്പം ചേർന്ന സിംഗാൾ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി ഒരു മുഴുനീള പ്രചാരകനായി. ഡൽഹിയിൽ പ്രാന്ത പ്രചാരകനായി സാമൂഹിക സേവനം രംഗത്തെ ചുവടുവയ്പ്പ്, പിന്നീട് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി, വിഎച്ച്പി ജനറൽ സെക്രട്ടറി, വർക്കിംഗ് പ്രസിഡന്‍റ്..... ഇങ്ങനെ പദവികൾ പലതായി വന്നുചേർന്നു സേവനതൽപ്പരതയുടെ കർമ്മപഥത്തിൽ.

പിന്നാക്ക വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശനമില്ലാതിരുന്ന വ്യവസ്ഥിതിക്ക് മാറ്റമുണ്ടാക്കുന്നതിനായി 200ലധികം അമ്പലങ്ങൾ പണിതു, സിംഗാളിന്റെ നേതൃത്വത്തിൽ വിഎച്ച്പി പ്രവർത്തകർ. 1984 ഹൈന്ദവ സമൂഹത്തെ ഏകീകരിച്ച് ഒരു കുടക്കിഴിലെത്തിക്കാനായി അശോക് സിംഗാൾ സംഘടിപ്പിച്ച ധർമ്മ സൻസത്തിൽ വച്ചായിരുന്നു രാമജന്മഭൂമിയുടെ വീണ്ടെടുക്കലിനെ കുറിച്ചുൾപ്പടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

പൊതുജീവിതത്തിന്റെ തിരക്കുകളിൽ വ്യാപൃതനാകുമ്പോഴും സിംഗാളിലെ കലാകാരൻ ഇവയിൽ നിന്നെല്ലാം ഓടിയകന്നെത്തിയിരുന്നത് ഹിന്ദുസ്ഥാനി സംഗീതത്തിനരികിലായിരുന്നു. പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂറിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു അശോക് സിംഗാൾ.

മാനവികതയുടെ വികാസമായിരുന്നു എന്നും ഈ മഹാമനുഷിയുടെ സ്വപ്നം. പാർശ്വവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ കാവലാളായി അന്ത്യശ്വാസം വരെ നില കൊണ്ട നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ഓരോ ദേശസ്നേഹിക്കും അശോക് സിംഗാൾ.
കടപ്പാട് : ജന്മഭൂമി, ജനം ടി വി

Monday 9 November 2015

നരകചതുര്‍ദശി അഥവാ ദീപാവലി

No comments :
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം.
കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു.
ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു.
മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി.
നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം.
ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു.
പച്ചവെള്ളത്തില്‍, ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു’ എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍.
തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ”എന്നാ ഗംഗാസ്‌നാനം ആച്ചാ” എന്നാണ് അഭിസംബോധന ചെയ്യുക.
എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.
വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.
യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്.
യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു.
ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം.
ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.

Monday 2 November 2015

ഭക്ഷണ സ്വാതന്ത്ര്യവും ബീഫ് രാഷ്ട്രീയവും

1 comment :

കാ. ഭാ. സുരേന്ദ്രന്‍

ഇഷ്ടമുള്ളത് കഴിക്കാനും ഇഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളത് എഴുതാനും ഉള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ലോകത്തിലൊരു രാജ്യത്തും അങ്ങനെയൊരു വ്യവസ്ഥയില്ല. ഒരു സമൂഹവും അങ്ങനെ ജീവിച്ചിട്ടുമില്ല. ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് തോന്നുമ്പോലെ ചെയ്യാതിരിക്കാനാണ് ഭരണഘടനയും നിയമ വ്യവസ്ഥയും. അവനവന് തോന്നിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് സ്വാതന്ത്ര്യമെങ്കില്‍ ഏതുരാജ്യത്തും കൊള്ളയും കൊലയും ബലാല്‍സംഗവും എന്നുവേണ്ട എല്ലാത്തരം അരാജകത്തവും അരങ്ങേറും. സമൂഹജീവിതത്തെക്കുറിച്ച്-അത് മതപരമോ രാഷ്ട്രീയമോ ആണെങ്കിലും-സാമാന്യവിവരം ഇല്ലാത്തവരേ ഈ വാദം ഉന്നയിക്കൂ.ഇഷ്ടമുള്ള ഭക്ഷണം അനുവദനീയമോ? ലോകത്തിലെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പന്നിയിറച്ചി വിലക്കപ്പെട്ട ഭക്ഷണമാണ്. അതിനു മതപരമായ കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ? ശാസ്ത്രദൃഷ്ട്യാ കൊള്ളരുതാത്തതുകൊണ്ടാണോ? എങ്കില്‍ ബീഫ് അടക്കമുള്ള റെഡ് മീറ്റ് ആരോഗ്യത്തിനു ദോഷകരമെന്ന് വൈദ്യശാസ്ത്രകാരന്മാര്‍ പറയുന്നു.അപ്പോള്‍ പന്നിയെ കഴിക്കാതിരിക്കുകയും പോത്ത് കഴിക്കുകയും ചെയ്യുന്നത് ശാസ്ത്രജ്ഞാനം കൊണ്ടല്ലെന്നു ചുരുക്കം.എനിക്കു കാട്ടുപന്നിയുടെ ഇറച്ചി ഇഷ്ടമാണ്, പക്ഷേ കഴിച്ചാല്‍ ജയിലില്‍ പോകും. മാനിറച്ചി സ്വാദിഷ്ടമാണ്; അനുവദനീയമല്ല. എനിക്കിഷ്ടമുള്ള സ്ഥലത്തിരുന്നു മദ്യപിക്കണം; സാധ്യമല്ല. വ്യഭിചാരം ഇഷ്ടമുള്ളവരെ അനുവദിക്കുമോ? ഓരോരുത്തരും തോന്നിയപോലെ ജീവിക്കാതിരിക്കാനാണ് നിയമവ്യവസ്ഥ.ഇഷ്ടമുള്ളത് എഴുതുന്നതും വരക്കുന്നതും എല്ലായിടത്തും അനുവദനീയമല്ല. കുറച്ചുകാലം മുമ്പ് പര്‍ദ്ദ ധരിക്കാതെ ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ യുവതികളുടെ മുഖത്ത് ആസിഡ് ഒഴിച്ചത് നമ്മുടെ രാജ്യത്താണ്; കാഷ്മീരില്‍. അന്ന് സ്ത്രീ സ്വാതന്ത്ര്യം-ഭക്ഷണ സ്വാതന്ത്ര്യക്കാരെ എവിടെയും കണ്ടില്ല. സൗദി അറേബ്യയില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കിനു ഭാരതീയ സ്ത്രീപുരുഷന്മാര്‍ ഉണ്ടല്ലോ. അവിടെ ജോലിയെടുക്കുന്ന മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? ഏതു മതമാണെങ്കിലും രാജ്യമാണെങ്കിലും സൗദിയില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം. വസ്ത്രസ്വാതന്ത്ര്യമെവിടെ?2005 ജൂണില്‍ മുസ്സാഫര്‍ നഗറില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ബലാല്‍സംഗം ചെയ്ത ഒരു യുവതിയുടെ കേസ് ഉണ്ടായി. അതിനുശേഷം തന്റെ ഭര്‍ത്താവിനോടൊപ്പം കഴിയാന്‍ ഒരുപറ്റം മതമൗലികവാദികള്‍ ആ പെണ്‍കുട്ടിയെ അനുവദിച്ചില്ല. അന്ന് ആ യുവതിയുടെ അവകാശത്തെപ്പറ്റിയോ മുസ്ലിം പീഡനത്തെപ്പറ്റിയോ എന്തുകൊണ്ട് മിണ്ടിയില്ല.2002 ഡിസംബറില്‍ ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ സ്ത്രീകളെല്ലാം ബുര്‍ക്ക ധരിക്കണമെന്ന് ഭീഷണി മുഴക്കി. നിശ്ചിത കാലപരിധിയും പ്രഖ്യാപിച്ചു. ഭീകരന്മാരുടെ ഭീഷണി വകവയ്ക്കാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച രണ്ടു കോളേജ് വിദ്യാര്‍ത്ഥികളെയും ഒരു അദ്ധ്യാപികയെയും ഭീകരന്മാര്‍ വെട്ടിക്കൊന്നു.വ്യക്തിസ്വാതന്ത്ര്യവാദികളെയും ഭക്ഷണ സ്വാതന്ത്ര്യക്കാരെയും കാണ്‍മാനുണ്ടായില്ല ആ സന്ദര്‍ഭത്തില്‍. ന്യൂനപക്ഷ പീഡനത്തിന്റെ പേരില്‍ അലമുറയിടുന്ന കമ്മ്യൂണിസക്കാരും നാവുപൊന്തിക്കാന്‍ ധൈര്യപ്പെട്ടില്ല; വസ്ത്രഫെസ്റ്റ് നടത്തിയുമില്ല.ഇഷ്ടമുള്ളത് എഴുതാനും സ്വാതന്ത്ര്യം വേണമെന്ന് ചില കപടസാംസ്‌കാരിക നായകര്‍ അവകാശപ്പെടുന്നു. എന്നാല്‍ അങ്ങനെയൊരുകൃത്യം നിര്‍വ്വഹിച്ചതിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട പ്രൊഫ. ജോസഫിനു വേണ്ടി വാദിക്കാന്‍ സാംസ്‌കാരിക നായകരെ കണ്ടെത്തുന്നതിന് പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടി വന്നു. അവാര്‍ഡുദാതാക്കളെ കണ്ടതുമില്ല.ഇഷ്ടമുള്ളത് കഴിക്കുന്നതും ധരിക്കുന്നതും പോയിട്ട് ഇഷ്ടമുള്ള ഒരഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസം. വിയോജിക്കുന്നവരെ വെട്ടിയും വെടിവച്ചും കൊല്ലുന്ന ഒരു പ്രസ്ഥാനമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രവാചകന്മാര്‍ എന്നത് കേരളത്തിന്റെ ബൗദ്ധിക മേഖലയുടെ അധഃപതനത്തെയാണ് പ്രകടിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനം നടത്തുകയും കൊലപാതകം ഉത്സവമാക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനക്കാര്‍ നീചതയുടെ ബീജവാഹകരാണ്. രാക്ഷസീയതയുടെ ആള്‍രൂപങ്ങളാണ്. ക്രൂരതയുടെ പ്രചാരകന്മാരാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളാണ്. അവരാണ് പോലും ഇപ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ പോകുന്നത്!ബീഫ് സ്വാതന്ത്ര്യമാണ് ഇപ്പോള്‍ രാജ്യത്തിന്റെ അടിയന്തരാവശ്യം! പ്രധാനമന്ത്രിയായി നരേന്ദ്രമോദി വന്നപ്പോള്‍ ഭക്ഷണസ്വാതന്ത്ര്യം നിഷേധിച്ചു. അതിനെതിരെ രാജ്യമെമ്പാടും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു!സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് അംബേദ്ക്കറും നെഹ്‌റുവും അടങ്ങുന്ന ഭരണഘടനാ നിര്‍മ്മാണ സഭയാണ്. അവര്‍ അത് ഔപചാരികമായി പ്രഖ്യാപിച്ചിരിക്കുന്നു ഭരണഘടനയുടെ 48-ാം വകുപ്പില്‍.അതിനെത്തുടര്‍ന്ന് മിക്ക സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായോ ഭാഗികമായോ ഗോവധ നിരോധന നിയമം പാസ്സാക്കി. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് നിരോധനമേര്‍പ്പെടുത്തിയത്. ആന്ധ്ര – 1977, ആസ്സാം – 1950, ബീഹാര്‍ – 1955, ഗോവ – 1955, ഗുജറാത്ത് – 1954, പഞ്ചാബ് – 1955, കര്‍ണാടക – 1964, മധ്യപ്രദേശ് – 1959, ഹിമാചല്‍ പ്രദേശ് – 1955, മഹാരാഷ്ട്ര – 1976, ഒറീസാ – 1960, പോണ്ടിച്ചേരി – 1968, ഹരിയാന-1955, തമിഴ്‌നാട് – 1958, യു. പി. 1955, പശ്ചിമബംഗാള്‍ 1950-ഇത്രയും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ഗോവധനിരോധനം നടപ്പാക്കിയത്. ബാക്കിയുള്ളതില്‍ രാജസ്ഥാനിലും ഡല്‍ഹിയിലും മാത്രമാണ് ബിജെപി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജമ്മുകാശ്മീരിലും മണിപ്പൂരിലും സ്വാതന്ത്ര്യത്തിനുമുന്നേ തന്നെ നിരോധനമുള്ളതാണ്.രാജ്യമെമ്പാടും ഗോവധനിരോധനം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം നടത്താതെ സംഘപരിവാറിനെതിരെ തിരിയുന്നതിന്റെ ഉദ്ദേശ്യം ദുരൂഹമാണ്. 1970കളില്‍ ഭാരതത്തിനെതിരായും സോവിയറ്റുയൂണിയന് അനുകൂലമായും ജനങ്ങളെ തിരിക്കാന്‍ കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവരികയുണ്ടായി. നിത്യേനയെന്നോണം പത്രങ്ങളിലും മാസികകളിലും തുടര്‍ച്ചയായി ലേഖനങ്ങളും വാര്‍ത്തകളും വരുത്തുക എന്നതായിരുന്നു പ്രധാന തന്ത്രം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ സഹായത്തോടെ റഷ്യന്‍ ചാരസംഘടനയായ കെജിബിയാണ് അങ്ങനെ ചെയ്തത്. റഷ്യന്‍ അനുകൂല നിലപാടെടുക്കാന്‍ രാജീവ്ഗാന്ധിക്കും കുടുംബാംഗങ്ങള്‍ക്കും കോടിക്കണക്കിനു ഡോളര്‍ നല്‍കിയതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നു. അന്നു മൈനറായിരുന്ന രാഹുല്‍ഗാന്ധിയുടെ പേരില്‍പോലും രണ്ടര മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്.ദേശീയ വിരുദ്ധ പ്രചാരണം നടത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആയിടക്ക് മാധ്യമങ്ങളില്‍ എഴുതിച്ച ലേഖനങ്ങളുടെ ഒരു കണക്ക് ഇതാണ്. ഇതിന്റെ വര്‍ഷവും എണ്ണവും ഇങ്ങനെ: 1972(3789), 1973(2760), 1974(4486), 1975(5510). അതായത് ഒരു വര്‍ഷം ശരാശരി 4100 ലേഖനങ്ങള്‍, അഥവാ ഒരു മാസം ഏകദേശം 340 ലേഖനങ്ങളും മറ്റും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയമായ അട്ടിമറിക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇതര ദേശവിരുദ്ധ പ്രസ്ഥാനങ്ങളും ചെയ്തതിതാണെങ്കില്‍ ഇന്നത്തെ അവസ്ഥ എന്തായിരിക്കും?ചാനലുകളില്‍ നിത്യേന ഹിന്ദുവിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. പത്രങ്ങളില്‍ നിത്യേന മോദി വിരുദ്ധ പ്രസ്താവനകള്‍ വരുന്നു. വാരികകളിലും പത്രങ്ങളിലും നിരന്തരം ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ വരുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു. എവിടെയെങ്കിലും കുറ്റകൃത്യങ്ങളുണ്ടായാല്‍ ഉടന്‍ ജാതിയും മതവും നോക്കി സ്പര്‍ദ്ധക്കുള്ള വിഷയമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഭാരതവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. മറുനാടുകളില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജ വാര്‍ത്തകള്‍ ചമച്ചുനല്‍കുന്നു.കമ്മ്യൂണിസക്കാരും തീവ്രവാദ സംഘടനകളും ദേശവിരുദ്ധ പ്രചാരണം നടത്തുന്നതില്‍ അഭിമാനം കൊള്ളുന്നു! ഇതിനൊക്കെ എത്ര കോടി, എവിടെ നിന്നൊക്കെ വരുത്തുന്നുണ്ടാകാം?ബീഫ് ഒരു ഇസ്ലാമിക ഭക്ഷണമല്ല. അറേബ്യയില്‍ മതപരമായ ചടങ്ങുകള്‍ക്ക് ആടിനെയാണ് ഉപയോഗിക്കുന്നത്. വളരെ പ്രധാനപ്പെട്ട അവസരങ്ങളില്‍ ഒട്ടകത്തെയും കൊല്ലും. പശ്ചിമ-മധ്യേഷ്യന്‍ ഇസ്ലാമിക രാജ്യങ്ങളിലും ഗോമാംസം നിര്‍ബ്ബന്ധമല്ല.ഇവിടെ വിദേശ മുസ്ലിം ആക്രമണകാരികളാണ് ഗോവധം വ്യാപകമാക്കിയത്. അത് മതവിദ്വേഷം മൂലമായിരുന്നു. അതില്‍ത്തന്നെ അക്ബറും ജഹാംഗീറുമൊക്കെ ഗോവധത്തെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഔറംഗസീബ് എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ഗുജറാത്ത് ഗവര്‍ണറായി അധികാരമേറ്റപ്പോള്‍ത്തന്നെ അവിടുത്തെ ജൈനക്ഷേത്രം തകര്‍ത്ത് മോസ്‌ക്ക് ഉണ്ടാക്കി. അവിടെ ഗോവിനെ വെട്ടി രക്തമൊഴുക്കാന്‍ കല്‍പ്പിച്ചു. 1857ല്‍ ബഹദൂര്‍ഷ ഗോവധം നിരോധിച്ചു.1756-57ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വന്ന ആക്രമണകാരി അഹമ്മദ് ഷാ ദുരാണി ദല്‍ഹി, ആഗ്ര, മഥുര ഒക്കെ ആക്രമിച്ചു മടങ്ങുന്ന വഴി അമൃത്‌സര്‍ ആക്രമിക്കുകയും സുവര്‍ണക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ ഗോക്കളെ അറുത്ത് രക്തം ഒഴുക്കുകയും ചെയ്തു.ഹിന്ദു സമൂഹത്തോടുള്ള മതപരമായ വെറുപ്പു പ്രകടിപ്പിക്കാനായിരുന്നു ഇത്. ഭാരത മുസ്ലിങ്ങള്‍ ആരുടെ കൂടെ നില്‍ക്കും? ഗോവധം നിരോധിച്ച മുസ്ലിം ഭരണാധികാരികളോടൊപ്പമോ ബാബറുടെയും ഔറംഗസീബിന്റെയും ഒപ്പമോ? മതവിരോധം തീര്‍ക്കാന്‍ ഗോവധം നടപ്പാക്കിയവരുടെ കൂടെയാണ് മുഴുവന്‍ മുസ്ലിങ്ങളും എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ-മതമൗലികവാദ വിഭാഗങ്ങള്‍ക്കെതിരെ സാധാരണ മുസ്ലിങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ശബ്ദമുയര്‍ത്തേണ്ടതാണ്.
ഗോവധനിരോധനം ശക്തമായി നടപ്പാക്കിയത് 1801-1839 ല്‍ പഞ്ചാബ് ഭരിച്ച റാണാ റഞ്ജിത് സിംഗ് ആണ്. ഗോവധത്തെ വ്യാപകമാക്കിയ രണ്ടാമത്തെ കൂട്ടര്‍ ബ്രിട്ടീഷുകാരാണ്. റോബര്‍ട്ട് ക്ലൈവ് 1760 ല്‍ കല്‍ക്കട്ടയില്‍ അവരുടെ ആദ്യ അറവുശാല നിര്‍മ്മിച്ചു. 1910 ആയപ്പോഴേക്കും അത് 350 ആയി വര്‍ദ്ധിച്ചു. ബ്രിട്ടീഷുകാരുടെ നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. 1870കളില്‍ പഞ്ചാബില്‍ രാംസിഗ് കുക്ക, ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ആര്യസമാജം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഗോവധ നിരോധനം ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഗോരക്ഷ ദേശീയ-സാമൂഹ്യ ബാധ്യതസ്വാതന്ത്ര്യം കിട്ടിയില്ലെങ്കില്‍ പോലും ഗോസംരക്ഷണ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറില്ല എന്ന് ഗാന്ധിജി പറഞ്ഞു. തന്നെയല്ല, സ്വാതന്ത്ര്യം കിട്ടിയാല്‍ ആദ്യ നടപടി ഗോവധ നിരോധനമായിരിക്കണമെന്നും ഗാന്ധിജി ആവശ്യപ്പെട്ടു.1940ല്‍ ഏഐസിസി യോഗത്തില്‍ പശുവിനെയും കിടാവിനെയും കൊല്ലുന്നത് സമ്പൂര്‍ണമായി നിരോധിക്കേണ്ടതാണെന്ന് പറഞ്ഞു. 1966ല്‍ ജയപ്രകാശ് നാരായണന്‍ ഗോവധ നിരോധനം സമ്പൂര്‍ണമായും നടപ്പാക്കണമെന്ന് ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടു. 1979 ഏപ്രിലില്‍ ഗോവധ നിരോധനം നടപ്പാക്കുന്നതിന് ആചാര്യ വിനോബ ഭാവെ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചു. പാര്‍ലമെന്റിലും നിരവധി തവണ ബില്ലുകളും ചര്‍ച്ചകളും അവതരിപ്പിക്കപ്പെട്ടു. മേല്‍പ്പറഞ്ഞവരാരും ആര്‍എസ്എസ്സോ, ബിജെപിയോ അല്ലെന്നിരിക്കെ സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധത എന്ന് ഈ വിഷയത്തെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യമെന്താണ്?നൂറ്റാണ്ടുകളായി ദേശസ്‌നേഹികളും വിദേശികളും തമ്മിലുണ്ടായ തര്‍ക്കം ഇന്നും വിദേശ രാജ്യങ്ങള്‍ക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്നതാരാണ്? ഈ ഗോമാംസപ്രിയര്‍ ഭക്ഷണ സ്വാതന്ത്ര്യക്കാരല്ല; മുസ്ലിം ബന്ധുക്കളല്ല; ജനാധിപത്യ സംരക്ഷകരുമല്ല. കൃത്യമായ രാജ്യദ്രോഹികളാണ്. ചാരന്മാരാണവര്‍, ജാരസന്തതികളുമാണ്.ഇപ്പോഴവര്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ വാദങ്ങള്‍ പ്രയോഗിക്കുന്നു. വേദത്തില്‍ ഗോവധത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ടെന്നാണ് ഒരു വാദം. സംസ്‌കൃത ഭാഷയില്‍ രണ്ടുതരം അര്‍ത്ഥം ഉണ്ടെന്നാണ് പണ്ഡിതമതം; വൈദികാര്‍ത്ഥവും ലൗകികാര്‍ത്ഥവും. വേദം വിധിപ്രകാരം വര്‍ഷങ്ങളോളം പഠിക്കുകയും മനനം ചെയ്യുകയും ചെയ്തവര്‍ക്കാണ് സാമാന്യമായെങ്കിലും അതു മനസിലാവുക. ഒരു ഭാഷ എന്ന നിലക്ക് സംസ്‌കൃതം പഠിച്ച് ലൗകികാര്‍ത്ഥം മനസിലാക്കിയവര്‍ വേദം വിശദീകരിച്ചാല്‍- ”അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും” എന്നതു പോലെയാകും. ഇഎംഎസിനെപ്പോലുള്ള കമ്മ്യൂണിസക്കാര്‍ക്ക് പറ്റിയതതാണ്.സംസ്‌കൃതം ഇംഗ്ലീഷില്‍ പഠിച്ച ‘പണ്ഡിതന്മാരാണ്’ വേദത്തിലെ പശുഹിംസയെപ്പറ്റി വാചാലരാവുന്നത്. ഈ രണ്ടുകൂട്ടരും-ലൗകികാര്‍ത്ഥക്കാരും ‘ഇംഗ്ലീഷുകാരും’ – വേദം വിശദീകരിക്കുന്നത് ഉണങ്ങിയ തൊണ്ടോടുകൂടിയ തേങ്ങ തിന്നാന്‍ വേണ്ടി ഉരുട്ടിപ്പിടിച്ചു കടിക്കാന്‍ ശ്രമിക്കുന്ന നായയുടെ അവസ്ഥയിലാണ്.മറ്റൊരു വാദം, വേദകാലത്തും രാമായണകാലത്തും ഗോമാംസം കഴിച്ചിരുന്നു എന്നാണ്. വേദം ആട്ടിടയന്റെ പാട്ടാണ് എന്നു പറഞ്ഞവര്‍ക്ക് എന്നാണ് വേദകാലത്തോട് സ്‌നേഹമുണ്ടായത്? രാമരാജ്യം മുസ്ലിങ്ങള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് രാമരാജ്യത്തിലെ ഗോമാംസം വേണം പോലും! മറ്റു ചിലര്‍ക്ക് വിവേകാനന്ദനാണ് പ്രമാണം. ബൂഷ്വാദേശീയതയുടെ പ്രചാരകന്‍ എന്ന് ഇഎംഎസ് ആക്ഷേപിച്ച വിവേകാനന്ദ വാക്യം എന്നാണ് ഇവര്‍ക്ക് പ്രമാണമായത്? വേദകാലത്തെയും രാമായണത്തിലെയും വിവേകാനന്ദ സാഹിത്യത്തിലെയും ഗോമാംസം മാത്രം സ്വീകാര്യമെന്നും ബാക്കിയൊക്കെ കൊള്ളരുതാത്തതെന്നും പറയുന്നവരുടെ ഇരട്ടമുഖം സാമാന്യബുദ്ധിയുള്ളവര്‍ മനസിലാക്കേണ്ടതാണ്.പണ്ട് ഇല്ലാത്തതൊന്നും ഇപ്പോള്‍ പാടില്ലെന്നോ? എങ്കില്‍ നാമെന്തിനാണ് ഭരണഘടന ഉണ്ടാക്കിയത്? പണ്ട് മത ന്യൂനപക്ഷങ്ങളില്ലല്ലോ? മതങ്ങള്‍ തന്നെയില്ല. പണ്ട് രാഷ്ട്രീയ പാര്‍ട്ടികളും ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പുമില്ല. ഇപ്പോള്‍ എന്തിനാണ് ഇവയൊക്കെ? പണ്ട് മതേതരത്വവും പാര്‍ലമെന്റുമില്ല. ഇപ്പോഴെന്തിനാണ് അവ ഉണ്ടാക്കിയത്?കാലം മാറുന്നതിനനുസരിച്ച് നിയമവും വ്യവസ്ഥകളും മാറും. അതാണ് നിലവാരമുള്ള സമൂഹത്തിന്റെ ലക്ഷണം. അങ്ങനെ അണുവിടപോലും മാറാതെ തല്ലിയും കൊന്നും ചത്തും സമൂഹങ്ങള്‍ അധഃപതിക്കുന്നത് നമുക്കു ചുറ്റും കാണുന്നില്ലെ? മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പരസ്പരം കൊന്നുതിന്നാന്‍ മത്സരിക്കുന്ന പ്രാകൃത മതവിഭാഗങ്ങളെ ലോകം മുഴുവന്‍ കാണുന്നില്ലെ?ഭാരതം അങ്ങനെയല്ല. കാലം മാറുമ്പോള്‍ വ്യവസ്ഥയും മാറും. അടിസ്ഥാന സങ്കല്‍പങ്ങള്‍ മാത്രം നിലനിര്‍ത്തും. പണ്ട് ഗോവിനെ കൊന്നിരുന്നെങ്കില്‍ ഇന്ന് സംരക്ഷിക്കുന്നതാണ് ആവശ്യം. അത് കാലത്തിന്റെ ആവശ്യമാണ്. ഈ ആവശ്യം മതപരം മാത്രമല്ല, സാമ്പത്തികവും കൂടിയാണ്.ഭാരതം അടിസ്ഥാനപരമായി കാര്‍ഷികരാജ്യമാണ്. കന്നുകാലി വര്‍ഗത്തെ ആശ്രയിച്ചാണ് ഇപ്പോഴും ഇവിടെ കൃഷി നടക്കുന്നത്. 70 % ല്‍ കൂടുതല്‍ കര്‍ഷകരും നിലം ഉഴാന്‍ ഇപ്പോഴും കന്നുകാലികളെ ഉപയോഗിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത 150 ഓളം ഉല്‍പ്പന്നങ്ങളും 32 കീടനാശിനികളും ഗോവില്‍ നിന്നു മാത്രം ഉല്‍പ്പാദിപ്പിക്കുന്നു.ഭാരതത്തിന് പ്രതിവര്‍ഷം 240 കോടി ടണ്‍ ജൈവവളം ആവശ്യമുണ്ട്. അതില്‍ 28 കോടി ടണ്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജൈവവളത്തിന് പ്രധാനമായും വേണ്ടത് ചാണകമാണ്. ഇപ്പോള്‍ ചാണകം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യന്‍ റെയില്‍വേയിലൂടെ നടത്തുന്നതിലും കൂടുതല്‍ ചരക്കു നീക്കം നടക്കുന്നത് കന്നുകാലികള്‍ മുഖാന്തിരമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യവും ഭാരതം തന്നെ. (ഇത് ഏകദേശം 10 കൊല്ലം മുമ്പത്തെ കണക്കാണ്. ഇപ്പോള്‍ ചില്ലറ വ്യതിയാനങ്ങള്‍ വന്നിട്ടുണ്ടാകാം).ഈ സാഹചര്യത്തില്‍ കന്നുകാലി സമ്പത്ത് അമിതമായി ചുരുങ്ങിയാല്‍ അത് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കും. ഭക്ഷണക്രമത്തെയും ഭക്ഷ്യസുരക്ഷയെയും ദോഷകരമായി ബാധിക്കും. നാടിന്റെ സുരക്ഷയിലും പുരോഗതിയിലും ഉത്ക്കണ്ഠയില്ലാത്തവര്‍ക്ക് ഇതു പ്രശ്‌നമല്ലെന്നറിയാം. അത്തരക്കാരുടെ രാജ്യവിരുദ്ധ നിലപാടുകള്‍ ഇതാദ്യമല്ലല്ലോ.നാടിനെ സ്‌നേഹിക്കുന്ന, അതിന്റെ സത്‌സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന, അതിന്റെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ള ദേശസ്‌നേഹികളെ സംബന്ധിച്ച് ഗോസംരക്ഷണം പ്രധാനമാണ്.കാനഡയും ഇസ്ലാമിക രാജ്യമായ ഇറാനും ഗോവധം നിരോധിച്ചിട്ടുള്ളത് മതകാര്യം മാത്രം നോക്കിയല്ല. രാജ്യസുരക്ഷ കൂടിയാണ് പരിഗണിച്ചത്. അമേരിക്ക കുതിരകളെ കൊല്ലുന്നത് ഈയിടെ നിരോധിച്ചു. അത് അവരുടെ മതപ്രശ്‌നമല്ല.ഓരോ രാജ്യത്തും അവരവരുടെ ആവശ്യം അനുസരിച്ച് നിയമങ്ങളും നടപടികളും സൃഷ്ടിക്കും. അതില്‍ മതപരമായ കാരണം കണ്ടേക്കാം. സാംസ്‌ക്കാരികമായ പാഠം ഉണ്ടാകാം. സാമ്പത്തികമായ ആവശ്യങ്ങള്‍ കാണാം. ഏതാണെങ്കിലും ഇവക്കനുസരിച്ച് വ്യക്തി സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും പരിമിതപ്പെടും. നാടിനോടു കൂറുള്ളവര്‍ അതനുസരിക്കും; രാജ്യവിരുദ്ധര്‍ നിഷേധിക്കും.

Sunday 1 November 2015

മറക്കാത്ത ചരിത്രത്തിലെ സിഖ്‌ കൊലപാതക നാളുകള്‍

No comments :

ഒക്ടോബര്‍ 31, 1984: കാലത്ത്‌ 9.20: പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ ഭടന്മാരില്‍ രണ്ടുപേരുടെ വെടിയേറ്റ്‌ ഔദ്യോഗിക വസതിയായ നമ്പര്‍ വണ്‍ സഫ്ദര്‍ ജംഗ്‌ റോഡില്‍ വീണു. പ്രധാനമന്ത്രിയെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) -ല്‍ പ്രവേശിപ്പിച്ചു.
11 മണി: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്ന ആകാശവാണി ആ പ്രഖ്യാപനം നടത്തി, ഇന്ദിരാഗാന്ധിയെ വെടിവെച്ചത്‌ രണ്ട്‌ സിഖുകാര്‍. വെടിയേറ്റ ഇന്ദിരാഗാന്ധിയെ പ്രവേശിപ്പിച്ചിരുന്ന ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ പരിസരത്ത്‌ വന്‍ ജനാവലി കൂടി.
രണ്ടു മണി: ഇന്ദിരയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബിബിസി വാര്‍ത്തകളിലും പത്രങ്ങളുടെ പ്രത്യേക പതിപ്പുകളിലൂടെയും മരണം സംഭവിച്ചുവെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമായിരുന്നു.
നാലു മണി: രാജീവ്ഗാന്ധി പശ്ചിമബംഗാളില്‍നിന്ന്‌ തിരിച്ചെത്തി എയിംസില്‍. പരിസരപ്രദേശങ്ങളില്‍ സിഖുകാര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായി.
5.30 മണി: വിദേശയാത്ര കഴിഞ്ഞു മടങ്ങിവന്ന്‌ എയിംസിലേക്ക്‌ വന്നുകൊണ്ടിരുന്ന രാഷ്ട്രപതി സെയില്‍സിംഗിന്റെ അകമ്പടി വാഹനങ്ങള്‍ക്ക്‌ കല്ലേറുണ്ടായി.
അന്നത്തെ സന്ധ്യയും രാത്രിയും: എയിംസില്‍നിന്ന്‌ ജനക്കൂട്ടം പലവഴിക്ക്‌ തിരിഞ്ഞു. സിഖുകാര്‍ പരക്കെ ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ അര്‍ജുന്‍ദാസിന്റെ മണ്ഡലത്തിലാണ്‌ തുടങ്ങിയത്‌. സിഖുകാരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. വാഹനങ്ങള്‍ തീയിട്ടു. വിഐപി ഏരിയകളായ പൃഥ്വിരാജ്‌ റോഡിലും മറ്റും സിഖുകാര്‍ ആക്രമിക്കപ്പെട്ടു.
രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുതിര്‍ന്ന അഭിഭാഷകനും അന്നത്തെ പ്രതിപക്ഷനേതാവുമായിരുന്ന രാംജെദ്മലാനി അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.വി.നരസിംഹറാവുവിനെ കണ്ട്‌ രാജ്യത്തെ സിഖ്‌ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു. ചില അക്രമബാധിത പ്രദേശങ്ങള്‍ ഗവര്‍ണര്‍ പി.ജി.ഗവായിയും പോലീസ്‌ കമ്മീഷണര്‍ എസ്‌.സി.ടാണ്ടനും സന്ദര്‍ശച്ചു. ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചാല്‍ ഒക്ടോബര്‍ 31 നും നവംബര്‍ ഒന്നിനുമിടയിലുമുള്ള രാത്രിയില്‍ സിഖ്‌ സമൂഹത്തെ ആക്രമിക്കാതിരിക്കാനുള്ള ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.
നവംബര്‍ 1, 1984: ഒക്ടോബര്‍ രാത്രിക്കും നവംബര്‍ ഒന്നിനും പല പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളും യോഗം ചേര്‍ന്നു. അവര്‍ ആസൂത്രണം ചെയ്ത പദ്ധതി സിഖ്‌ സമൂഹത്തെ കൂട്ടമായി ആക്രമിക്കുകയെന്നതായിരുന്നു. നവംബര്‍ ഒന്നിന്‌ പുലര്‍ച്ചെയാണ്‌ ആദ്യമായി ഒരു സിഖുകാരന്‍ കൊല്ലപ്പെട്ടത്‌, ഈസ്റ്റ്‌ ദല്‍ഹിയില്‍. കാലത്ത്‌ ഒമ്പതുമണിയോടെ ആയുധധാരികളായ ജനക്കൂട്ടം ദല്‍ഹിത്തെരുവുകളില്‍ സിഖ്‌ വേട്ട്‌ തുടങ്ങി. ആദ്യം അവര്‍ ഗുരുദ്വാരകള്‍ ആക്രമിച്ചു. അതിന്റെ ഉദ്ദേശ്യം സിഖുകാര്‍ സംഘടിക്കുന്നത്‌ തടയുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഒരേ വലുപ്പമുള്ള ഇരുമ്പു ദണ്ഡുകളാണുണ്ടായിരുന്നത്‌.
ആക്ടിവിസ്റ്റിന്റെ എഡിറ്റര്‍ മധു കിഷോര്‍ എഴുതിയിട്ടുണ്ട്‌ ഇരുമ്പുദണ്ഡുകള്‍ വിതരണം ചെയ്യുന്നത്‌ കണ്ടുവെന്ന്‌. ആള്‍ക്കൂട്ടം പെട്രോളും മണ്ണെണ്ണയും ധാരാളം കരുതിയിരുന്നു. അത്‌ വിതരണം ചെയ്തത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരുടെ കച്ചവട കേന്ദ്രങ്ങളില്‍നിന്നായിരുന്നു. പില്‍ക്കാലത്ത്‌ ഇരകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബ്രഹ്മാനന്ദ്‌ ഗുപ്തയെപ്പോലുള്ളവര്‍ക്കെതിരെയാണ്‌. ഓരോ പോലീസ്‌ സ്റ്റേഷനിലും നൂറോളം പോലീസുകാരും 50-60 തോക്കുകളും ഉണ്ടായിരുന്നു. പക്ഷേ അക്രമികള്‍ക്കെതിരെ പോലീസ്‌ ഒരു നടപടിയും എടുത്തിട്ടില്ല. ചില പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ജനക്കൂട്ടത്തിനെതിരെ കര്‍ശന നടപടിയെടുത്തു. അവിടെ കൊലപാതകങ്ങള്‍ നടന്നില്ല. എന്നാല്‍ അന്നത്തെ എസ്പി നാനാവതി കമ്മീഷന്‌ നല്‍കിയ മൊഴി പ്രകാരം പോലീസ്‌ പലേടത്തും നടപടി എടുത്ത്‌ അക്രമത്തെ ചെറുത്ത സിഖുകാര്‍ക്കെതിരെയായിരുന്നു. സ്വരക്ഷയ്ക്ക്‌ വെടിവച്ച സിഖുകാരെ അറസ്റ്റ്‌ ചെയ്യുകയാണുണ്ടായത്‌.
ആള്‍ക്കൂട്ടം പ്രത്യേക പദ്ധതിയാണ്‌ നടപ്പാക്കിയത്‌. ആദ്യം പോകുന്നവര്‍ ആളെക്കൊന്നും ആട്ടിപ്പായിച്ചും വഴിയൊരുക്കി. പിന്നാലെ വന്നവര്‍ കടയും വീടുകളും തല്ലിപ്പൊളിച്ചു. മൂന്നാം സംഘമാണ്‌ കൊള്ളയടി നടത്തിയത്‌. നാലാം സംഘം തീവപ്പു നടത്തി.
മിക്ക ജനക്കൂട്ടത്തേയും നയിച്ചത്‌ കോണ്‍ഗ്രസ്‌ നേതാക്കളായിരുന്നു. എംപിമാരായ എച്ച്‌.കെ.എല്‍.ഭഗത്ത്‌, സജ്ജന്‍കുമാര്‍, ധര്‍മദാസ്‌ ശാസ്ത്രി, കൗണ്‍സലര്‍മാരായ പത്ത്‌ പേര്‍, അര്‍ജ്ജുന്‍ദാസ്‌, അശോക്‌ കുമാര്‍, ദീപ്‌ ചന്ദ്‌, സുഖന്‍ ലാല്‍സൂദ്‌, രാം നാരായണ വര്‍മ്മ, ഛബ്ര തുടങ്ങിയവരാണ്‌ നേരിട്ട്‌ നേതൃത്വം നല്‍കിയത്‌.
നവംബര്‍ 2, 1984: ദല്‍ഹിയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. എല്ലായിടത്തും സൈന്യത്തെ വിന്യസിച്ചു. പക്ഷേ പോലീസ്‌ അവരോട്‌ സഹകരിച്ചില്ല. മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെയോ മജിസ്ട്രേറ്റിന്റേയോ അനുമതിയില്ലാതെ വെടിവക്കാന്‍ പാടില്ലെന്നായിരുന്നു ചട്ടം. അതുകൊണ്ടുതന്നെ ഈ സുരക്ഷക്കെല്ലാമിടയിലും ആള്‍ക്കൂട്ടം കൊള്ള തുടര്‍ന്നു.
നവംബര്‍ 3, 1984: നവംബരം മൂന്നിന്‌ വൈകിട്ടോടെ മാത്രമാണ്‌ പോലീസ്‌ സക്രിയമായത്‌. അതോടെ അക്രമങ്ങളും നിന്നു. രണ്ടുദിവസം കൂടി അതിക്രമങ്ങള്‍ തുടര്‍ന്നു, പക്ഷേ തോത്‌ കുറവായിരുന്നു.